Uncategorized

“പുതിയ നേതൃത്വം”

വചനം

പുറപ്പാട് 1 :   8

അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.

നിരീക്ഷണം

മുഴുവൻ മിസ്രയിമ്യ ജനതയെയും ലോകത്തെയും രക്ഷിച്ച യിസ്രയേല്യനായ യോസഫ് ഇപ്പോൾ മരിച്ചു. മിസ്രയിമ്യൽ പുതിയ ഫറവോൻ നേൃത്വത്തിൽ വന്നു അദ്ദേഹത്തിന് യോസോഫുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ, യിസ്രായേല്യരെ ഒരു തരത്തിലും തന്റെ രാജ്യത്ത് തുടരുന്നത് ആഗ്രഹമില്ലായിരുന്നു. അത് എല്ലാ യിസ്രായേല്യരുടെയും ജീവൻ അപകടത്തിലാക്കി.

പ്രായോഗീകം

മിസ്രയിമിന്റെ ആദിപത്യത്തിൻ കീഴിൽ യിസ്രായേല്യർ എല്ലാ മേഖലകളിലും അടിമത്വം അനുഭവിച്ചു. ബിസിനസ്സിൽ, ഒരു പുതിയ  തലവൻ കാര്യങ്ങൾ ഏറ്റെടുക്കുമ്പോൾ ആ സ്ഥാപനത്തിലെ ജീവനക്കാരുടെ ജോലി പ്രശ്നത്തിലാകാറുണ്ട്. ഒരു പുതിയ ഉടമ ഒരു ഫുട്ബോൾ ടീമിനെ വാങ്ങിയാൽ എല്ലാ പരിശീലകരും പിരിച്ചുവിടലിനെ അഭിമുഖീകരിക്കേണ്ടിവരും. എന്നതുപോലെ, എപ്പോഴും പുതിയ നേതൃത്വത്തിന്റെ ഭീഷണി എല്ലാം മേഖലകളിലും ഉണ്ട് എന്നതാണ്. മിശ്രയിമിന്റെ കാര്യത്തിൽ അത് 400 വർഷത്തെ അടിമത്വമായി മാറി. അത് കഴിഞ്ഞപ്പോൾ യിസ്രായേൽ ഒരു തകർന്നതും ശക്തിയില്ലാത്തുമായ ജനതയായി മാറി. അതെ എല്ലായ്പ്പോഴും പുതിയ നേതൃത്വ ഭീഷണി ഉണ്ട് പക്ഷേ പരിശോധന എല്ലായിപ്പോഴും ഒരു ജനതയെ ശക്തരാക്കി തീർത്തു എന്ന് ഈ വേദ ഭാഗം വായിച്ചാൽ നമുക്ക് മനസ്സിലാകും. ഒരിക്കലും ഭീഷണിയെ ഭയപ്പെടരുത്, എന്തെന്നാൽ നമ്മുടെ കർത്താവിന്റെ ശക്തിയെക്കുറഇച്ച് നാം ബോധവാന്മർ ആയിരിക്കണം. ഏതാെരു പരീക്ഷണത്തിന് ശേഷവും യേശുവിന് നമ്മെ ഉയത്തുവാൻ കഴിയും. ആ കർത്താവിൽ അശ്രയിച്ച് വരുന്ന പ്രശ്നങ്ങളെ അതി ജീവിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

നേതൃത്വഭീഷണി ജീവിത്തിലുണ്ടാതുമ്പോൾ അങ്ങയിൽ ആശ്രയിച്ച് അതിനെ അതിജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x