Uncategorized

“പുതുതായി എന്തുണ്ട്?”

വചനം

2 തിമൊഥെയൊസ് 3 : 1

അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.

നിരീക്ഷണം

അപ്പോല്ഥലനായ പൗലോസ് ഈ വാക്യത്തിൽ അന്ത്യനാളുകൾ എന്ന് വിളിച്ചതിനെക്കുറിച്ച് പ്രവചനാത്മകമായി സംസാരിച്ചു. അന്ത്യനാളുകൾ ശരിക്കും ഭയാനകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രായേഗീകം

അന്ത്യകാലത്തിന്റെ അടയാളങ്ങളെക്കുറിച്ച് യേശു പറഞ്ഞപ്പോൾ, ശിഷ്യന്മാർക്ക് ആ അടയാളങ്ങളും അവരുടെ നാളുകളിൽ തന്നെ കർത്താവിന്റെ തിരിച്ചുവരവും കാണാനാകുമെന്ന് തീർച്ചയായും വിശ്വസിച്ചിരുന്നു. പൗലോസ് അപ്പോസ്ഥലൻ മിക്കവാരും അന്ത്യനാളുകളിൽ ജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം കരുതി. 2 കൊരിന്ത്യർ 11,ന്റെ രണ്ടാം ഭാഗം വായിക്കുമ്പോൾ പൗലോസ് കടന്നുപോയ നാളുകൾ വളരെ മോശമായിരുന്നു വെന്ന് നമുക്ക് മനസ്സിലാക്കുവാൻ ഇടയാകും. എന്നാൽ അപ്പോസ്ഥലനായ പൗലോസ് അന്ത്യനാളുകളെക്കുറിച്ച് വചനത്തിൽ എഴുതിയിട്ട് ഏകദേശം രണ്ടായിരം വർഷങ്ങൾ കഴിഞ്ഞു. ലോകത്തിലെവിടേയും യേശുവിനെ അനുഗമിക്കുന്നരുടെ കഷ്ടപ്പാടുകളും, വേദനകളും, പീഡകളും ഓരാോ തലമുറയും കണ്ടിട്ടുണ്ട്. അപ്പോ( ഇനി പുതിയതെന്ത്?) വിശ്വാസികൾക്ക് ഇനിയും വരുവാനിരിക്കുന്നത് ചിലർ ഈ ജീവിത്തിൽ അനുഭവിച്ചതിനേക്കാൾ മോശമാണെന്ന് ഒരുതരത്തിലും സീചിപ്പിക്കുന്നില്ല.എന്നാൽ, നമ്മുടെ രക്ഷ ഇപ്പോൾ നാം ആദ്യം വിശ്വിച്ച സമയത്തേക്കാൾ അടുത്താണെന്ന് അതേ അപ്പോസ്ഥലൻ തന്നെ റോമർ 13.11 ൽ പറയുന്നു. ആകയാൽ ഒന്നും പുതിയതല്ല പക്ഷേ നമുക്ക് അറിയാവുന്നതും നാം മനസ്സിലാക്കേണ്ടതുതമായകാര്യം നാം ആയിരിക്കുന്നത് അവസാന നാളുകളആണ് ആകയാൽ നമുക്ക് എത്രയും വേഗം കർത്താവിന്റെ വരവിനായി ഒരുങ്ങാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ആയിരിക്കുന്ന ഈ സമയം അവസാന നാളുകളാണെന്ന് ഓർത്ത് അങ്ങയുടം വരവിനായി ഒരുങ്ങുവാന എനിക്ക് കൃപ നൽകുമാറആകേണമേ. ആമേൻ