Uncategorized

“പ്രതിരോധിക്കുക”

വചനം

1 യോഹന്നാൻ 5 : 21

കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.

നിരീക്ഷണം

യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ അവസാന വാക്യമാണിത്. സത്യ സുവിശേഷത്തിൽ നിന്ന് ജനങ്ങളെ അകറ്റിക്കളയുന്ന വ്യാജ പ്രവാചകന്മാരും അധ്യാപകരും അക്കലത്ത് ഉണ്ടായിരുന്നു. ആ തെറ്റുകൾക്കെതിരെ പോരാടിയ യോഹന്നാൻ യേശുക്രിസ്തുവിനെ ആരാധിക്കുന്നതിൽ നിന്ന് നമ്മെ അകറ്റുന്ന എന്തിനെയും നാം എതിർത്ത് തോൽപ്പിക്കണം എന്ന നിർദ്ദേശത്തോടുകൂടെ തന്റെ ഒന്നാം ലേഖനം അവസാനിപ്പിക്കുന്നു.

പ്രായോഗികം

ഈ ഒരു ചെറിയ വാക്യത്തിൽ നിന്ന് യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോ വ്യക്തിയ്ക്കും മുന്നിൽ ശക്തമായ വെല്ലുവിളികളുണ്ട് എന്ന് വ്യക്തമാകുന്നു. സ്നേഹത്തോടും ലക്ഷ്യത്തോടും കൂടെ ദൈവഹിതം ചെയ്തു മുന്നേറണമെന്ന് ദൈവം നമ്മോട് ആഹ്വാനം ചെയ്യുന്നു. എന്നാൽ മറുവശത്ത് നരകത്തിലേയ്ക്ക് ഒരാളുടെ ആത്മാവിനെ വശീകരിക്കുന്നതിനായുള്ള വശീകരണങ്ങളാൽ പിശാച് എപ്പോഴും പ്രതിരോധങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കും. സുവിശേഷകനായ യോഹന്നാൻ ഇപ്രകാരം എഴുതി കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ. നമ്മുടെ ആത്മാവിനെതിരായുള്ള ശത്രുവിന്റെ തന്ത്രങ്ങളെ പ്രതിരോധിക്കുവാനാണ് യോഹന്നാൻ അപ്പോസ്ഥോലൻ ഇവിടെ അറിയിക്കുന്നത് കാരണം അത് നമ്മെ മരണത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. അതിനാൽ ഇന്ന് നാം യേശുക്രിസ്തുവിൽ സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോൾ മറുവശത്തുള്ള പിശാചിന്റെ വെല്ലുവിളികളെ ഏതിർക്കുക എന്ന കർത്തവ്യത്തിലൂടെ മാത്രമേ യഥാർത്ഥ ക്രിസ്തീയ വിശ്വാസം വളർത്തിയെടുക്കുവാൻ കഴിയുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ പൂർണ്ണ ഹൃദയത്തോടെ സേവിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ