“പ്രത്യാശ എടുത്തുകളയുവാൻ ആർക്കും കഴിയുകയില്ല”
വചനം
ഇയ്യോബ് 17 : 11,12
എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗംവന്നു. അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.
നിരീക്ഷണം
ഇതാ, തന്റെ കാലത്തെ ഏറ്റവും ശക്തരായ മനുഷ്യരിൽ ഒരാളായ ഇയ്യോബ്, എല്ലാം നഷ്ടപ്പെട്ടതിനുശേഷം നമ്മോട് എല്ലാവരോടും പറയുന്നത്, നിങ്ങൾക്ക് എന്റെ പ്രത്യാശ കവർന്ന് എടുക്കുവാൻ കഴിയുകയില്ല.
പ്രായോഗീകം
ചരിത്രത്തിൽ വളരെക്കുറച്ച് ആളുകളെ ഇയ്യോബ് അനുഭവിച്ചതുപോലെ കഷ്ടപ്പെട്ടിട്ടുള്ളൂ. നിമിഷങ്ങൾക്കുള്ളിൽ, അവന്റെ എല്ലാ സമ്പത്തും സ്വത്തുക്കളും നഷ്ടപ്പെട്ടു. ശരീരത്തിൽ വ്രണങ്ങൾ നിറഞ്ഞപ്പോൾ അവന്റെ ഭാര്യ അവനോട് ദൈവത്തെ ശപിച്ച് മരിച്ചു കളക എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മൂന്ന് സുഹൃത്തുക്കൾ അവനോട് പറയുവാൻ വന്നു, തീർച്ചയായും അവർ അവനെ വിമർശിച്ചു. പക്ഷേ ഇയ്യോബിന് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. നിങ്ങൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടാലും ഇപ്പോഴും ഒരു പ്രതീക്ഷയുണ്ട് എന്ന് ഓർമ്മിക്കുക. നിങ്ങൾ ഇപ്പോഴും ശ്വസിക്കുന്നുണ്ടല്ലോ, ഇതുവരെ ജീവനോടെ ഇരിക്കുന്നുണ്ടല്ലോ. ഇയ്യോബിന് അവന്റെ ദൈവത്തെ ശപിക്കുവാൻ കഴിഞ്ഞില്ല. നിങ്ങളുടെയും പ്രതീക്ഷ നഷ്ടപ്പെടുത്തുവാൻ ദൈവം അനുവദിക്കുകയില്ല. അതിനുമുമ്പ് ദൈവം തന്റെ പ്രവൃത്തിചെയ്യുക തന്നെ ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ പ്രതീക്ഷ നഷ്ടപ്പെടാതെ എന്നെ കാത്തു സൂക്ഷിക്കുമാറാകേണമേ. ആമേൻ
