“പ്രത്യുൽപാദനം”
വചനം
2 കൊരിന്ത്യർ 3 : 2
ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.
നിരീക്ഷണം
സുവിശേഷം സ്വീകരിച്ചവരെ ഉപദേശിക്കുവാൻ ഒരു കത്ത് എഴുതിയതാണ് ഈ വചനം എന്ന് മനസ്സിലാക്കുവാൻ കഴിയും. ഇവിടെ പൌലോസ് അപ്പേസ്തലൻ കൊരിന്തിൽ യേശുവിനെ അനുഗമിക്കുന്നവരോട് പറഞ്ഞത്, അവർ തന്നെ, ഇതുവരെ യേശുവിൽ വിശ്വസിക്കാത്തവർക്കുള്ള തന്റെ കത്ത് എന്നായിരുന്നു. അതിനർത്ഥം അപ്പോസ്തലന്മാർ തന്നെ മറ്റുള്ളവർക്കുള്ള സുവാർത്ത അഥവാ സുവിശേഷത്തിന്റെ കത്ത് ആയിരിക്കുന്നു എന്നാണ്.
പ്രായോഗികം
സർവ്വവ്യാപിയാകാനുള്ള നമ്മുടെ വ്യക്തിപരമായ കഴിവിൽ നാമെല്ലാവരും പരിമിതരാണ്. ഒരേ സമയം എല്ലായിടത്തും ആയിരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയുകയുള്ളൂ. ക്രിസ്തുമതത്തിന്റെ ഏക പ്രതീക്ഷ എന്നത് എവിടെയെല്ലാം യേശുവിനെ അനുഗമിക്കുന്നവർ ഉണ്ടോ അവിടെയെല്ലാം അവർ പ്രത്യുൽപാദനം നടത്തുന്നു എന്നതാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ യേശുവിനെ അറിഞ്ഞവർ അത് തന്നിൽ തന്നെ സൂക്ഷിക്കതെ താൻ യേശുവിനെ അറിഞ്ഞതുപോലെ മറ്റുള്ളവരിലേയക്ക് അത് പകരുകയും ചെയ്യുക എന്നതാണ്. അല്ലാതെ നാം അറിഞ്ഞ സത്യം മറച്ചുവയ്ക്കുവാൻ അല്ല ദൈവം നമ്മെ രക്ഷിച്ചത്. യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു, ലോകത്തിന്റെ അറ്റത്തോളം എന്റെ സാക്ഷികൾ ആകുവീൻ എന്ന് അതായത് സുവിശേഷം എല്ലായിടത്തും എത്തിക്കണം എന്ന്. ഓരോ തവണയും ആരെങ്കിലും യേശുവിനെ അനുഗമിക്കുവാൻ തുടങ്ങുമ്പോൾ അവരും അതുതന്നെ ചെയ്യണം. തുടക്കം മുതൽ സ്വർഗ്ഗത്തിന്റെ പദ്ധതി അതായിരുന്നു. യേശുവിന്റെ സുവിശേഷം ഒരിക്കലും തോക്കുകൾ ഉപയോഗിച്ച് പ്രത്യുൽപാദനം നടത്തുകയോ നിർബന്ധിച്ച് വ്യക്തികളെ മാറ്റുകയോ അല്ല. പ്രത്യുത, സുവിശേഷം എപ്പോഴും അതിവേഗം പ്രചരിക്കുന്ന സ്വഭാവം ഉള്ളതാണ്. ഒരാൾ ക്രിസ്തുവിനെ അറിയുമ്പോൾ അയാൾ ക്രിസ്തുവിന്റെ പത്രമായ മാറുന്നു എന്നതാണ് അതിനർത്ഥം, അയാളുടെ ജീവിതം ക്രിസ്തുവിനെ പ്രദർശിപ്പിക്കുന്നതായിരിക്കും. അതുമൂലം അനേകർ ക്രിസ്തുവിലേയ്ക്ക് ആകർഷിക്കപ്പെടും അതാണ് ക്രിസ്തീയ പ്രത്യുൽപാദനം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ പത്രമായി തന്നെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ