“പ്രഭാത സമയത്തിലെ പ്രാധാന്യത”
വചനം
സങ്കീർത്തനം 5 : 3
യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
നിരീക്ഷണം
ഈ വാക്യത്തിൽ, പ്രഭാതത്തിൽ യഹോവയായ ദൈവത്തോടോപ്പം ഒരു ഏകാന്തമായ സമയത്ത് ദാവീദ് രാജാവ് വീണ്ടും ആയിരിക്കുന്നത് നമുക്ക് കാണുവാൻ കഴിയുന്നു. പ്രഭാതത്തിൽ ദൈവം തന്റെ പ്രാർത്ഥന കേൾക്കുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ആ സമയത്താണ് ദാവീദ് തന്റെ എല്ലാ ആവശ്യങ്ങളും ദൈവത്തോട് അറിയിക്കുന്നത്.
പ്രായോഗികം
ദാവീദ് രാജാവ് ദൈവവുമായി ദിവസവും രാവിലെ സമയം ചിലവഴിച്ചു എന്നത് ഒരാൾ തിരുവെഴിത്ത് വായിക്കുമ്പോൾ മനസ്സിലാകും. അവിടെ സംഭാഷണത്തിന്റെയും അപേക്ഷയുടെയും ശാന്തമായ സമയങ്ങളായിരിക്കും. തീർച്ചയായും ആ സമയം ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്നും ദൈവത്തിന്റെ മറുപടിക്കായി ക്ഷമയോടെ കാത്തിരിക്കുമെന്നും ദാവീദ് രാജാവ് പറയുന്നു. ഇത് രാവിലെ നടക്കുന്ന കാര്യം. ദാവീദ് രാജാവ് രാത്രിസമയങ്ങളെക്കുറിച്ച് പറയുമ്പോൾ ഭ്രാന്തമായ സ്വപ്നങ്ങൾ, രാത്രീയിലെ ഭീകരതകളെക്കുറിച്ചൊക്കെ സങ്കീർത്തനങ്ങളിൽ കാണുവാൻ കഴിയും. യേശുവുമായി നാം രാവിലെ മുതൽ സമയം ചിലവഴിക്കുകയാണെങ്കിൽ രാത്രിയിലെ ഭീകരത നമ്മെ അലട്ടാതെ നമുക്ക് രക്ഷപ്പെടുവാൻ കഴിയും രാത്രിയിൽ നന്നായി ഉറങ്ങുവാൻ കഴിയണമെങ്കിൽ നാം പകൽവേളകളിലും പ്രഭാതയാമത്തലും കാർത്താവിനോട് കൂടെ ആയിരിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ
രാവിലെയും ഉച്ചയ്ക്കും വൈകുന്നേരത്തും എന്റെ സങ്കടം ബോധിപ്പിച്ചു കരയുവാനും പകൽ സമയങ്ങളിലെല്ലാം അങ്ങയോടൊപ്പം ആയിരിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ