“പ്രവചന വരം”
വചനം
1 കൊരിന്ത്യർ 14 : 3
പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
നിരീക്ഷണം
ആത്മാവിന്റെ ചില വരങ്ങളെക്കുറിച്ചും അവ സഭയിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സഭയെ ഉപദേശിച്ചുകൊണ്ട് മഹാനായ പൌലോസ് അപ്പേസ്തലൻ 1 കൊരിന്ത്യാ ലേഖനം പതിനാലാം അധ്യായം മുഴുവൻ എഴുതി. അതിൽ പ്രവചനവരത്തിന്റെ കാര്യം വന്നപ്പോൾ അപ്പേസ്തലൻ പറഞ്ഞു, പ്രവചനവരം മറ്റുള്ളവരെ ശക്തിപ്പെടുത്തുവാനും, പ്രോത്സാഹിപ്പിക്കുവാനും, ആശ്വസിപ്പിക്കുവാനും വേണ്ടി ദൈവം സഭയ്ക്ക് നൽകുന്ന കൃപാവരമാണ് എന്ന്.
പ്രായോഗികം
പ്രവചനവരം എന്നതും പ്രവചനത്തിന്റെ അധികാരം എന്നതും തമ്മിൽ വിത്യാസം ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഒരു സഭയ്ക്കോ, ഒരു നഗരത്തിനോ, ഒരു രാഷ്ട്രത്തിനോ വേണ്ടി ദൈവത്തിൽ നിന്നുള്ള വ്യക്തമായ അരുളപ്പാടുകൾ അറിയിക്കുവാൻ ചില സമയങ്ങളിൽ അതിനായി ഒരുക്കപ്പെട്ടവ്യക്തിയെ ദൈവം തിരഞ്ഞെടുക്കാറുണ്ട് അതാണ് പ്രവചനത്തിന്റെ അധികാരം. ഒരു സംശയവും ബാക്കി വയ്ക്കാതെ അത്രയ്ക്ക് വ്യക്തതയോടെയുള്ളതായിരിക്കും ആ പ്രവചനശബ്ദം. അത് കേൾക്കുന്ന വ്യക്തികൾ അതേപടി വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്യും കാരണം അത്രയ്ക്ക് ഉറപ്പും വ്യക്തതയും ഉള്ളതായിരിക്കും. എന്നാൽ പ്രവചനവരം ദൈവത്തിന്റെ ദാനമാണ്, അത് എല്ലാവർക്കും നേടുവാൻ കഴിയും അതിനായി എല്ലാവരും വാഞ്ചിക്കേണം. ഒരു വ്യക്തി മറ്റുള്ളവർക്ക് ശക്തിപകരുന്നതും, പ്രോത്സാഹിപ്പിക്കുന്നതും, ആശ്വസിപ്പിക്കുന്നതുമായ വാക്കുകൾ പറയുമ്പോൾ അത് കേൾവിക്കാരോട് പ്രവചിക്കുകയാണ് അതിലേയക്ക് ആ കേൾവിക്കാർ തിരിയണം. എന്നാൽ കേൾവിക്കാർക്ക് പ്രയോജനമില്ലാത്തും അവരെ ദൈവത്തോട് അടുപ്പിക്കാത്തതുമായ വാക്കുകൾ വിളിച്ചു പറയുന്നവർ ജനത്തെ ദൈവത്തിൽ നിന്നും അകറ്റിക്കളയുന്നു. പ്രവചനത്തിന്റെ യഥാർത്ഥ ഉദ്ദേശം എന്നത് കേൾവിക്കാരന് പ്രതീക്ഷ നൽകുക എന്നതാണ്. താൻ പ്രതീക്ഷിച്ചിരിക്കുന്നതും ദൈവം അരുളി ചെയ്തതുമായ നന്മയിലേയക്ക് തനിക്ക് എപ്പോഴെങ്കിലും എത്തിച്ചേരുവാൻ കഴിയും എന്ന പ്രതീക്ഷയിൽ ആ വ്യക്തി ആയിതീരും അതാണ് “പ്രവചന വരം”.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരെ ദൈവത്തോട് അടുപ്പിക്കുന്നതും, ശക്തിപ്പെടുത്തുന്നതും , പ്രോത്സാഹിപ്പിക്കുന്നതുമായ പ്രവചനവരം എനിക്ക് നൽകുമാറാകേണമേ. ആമേൻ