“പ്രവാചകൻ, പുരോഹിതൻ, രാജാവ്”
വചനം
സങ്കീർത്തനം 110 : 4
നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
നിരീക്ഷണം
തന്റെ ദാസനായ ദാവീദ് രാജാവിന്റെ അധരങ്ങളിലൂടെ കർത്താവ്, ഭാവിയിലെ “പ്രവാചകൻ, പുരോഹിതൻ, രാജാവ്” എന്നീ നിലകളിൽ വെളിപ്പെടുമെന്ന് യേശുവിനെക്കുറിച്ച് നേരത്തേ വെളിപ്പെടുത്തിയിരിക്കുന്നു.
പ്രായോഗികം
ദൈവം തന്റെ പുത്രനായ യേശുവിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ ഈ അത്ഭുതകരമായ വാക്യം യേശുവിന്റെ 14 തലമുറകൾ മുമ്പിലുള്ള മുത്തച്ചനായ ദാവീദ് രാജാവിന്റെ അധരങ്ങളിലൂടെ യേശുവിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നു. തീർച്ചയായും മുത്തച്ചനായ ദാവീദ് ഒരു പ്രവാചകനും, രാജാവുമായിരുന്നു, എന്നാൽ ഇവിടെ പിതാവായ ദൈവം യേശുവിനെക്കുറിച്ച് പറയുന്നത് അവൻ ഒരു പ്രവാചകനും രാജാവും മാത്രമല്ല, അവൻ ഒരു പുരോഹിതനും ആയിരിക്കും എന്നതാണ്. എന്നാലും ഈ പ്രവാചകനും, പുരോഹിതനം, രാജാവുമായ യേശുക്രിസ്തു മറ്റാരെയും പോലെ അല്ല. യേശുവിന്റെ ഭാവിയെക്കുറിച്ച് ചലി കാര്യങ്ങൾ മാത്രമല്ല വാസ്തവത്തിൽ ഭാവിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അവനറിയാം. യേശു വെറുമൊരു രാജാവല്ല അവൻ എല്ലാക്കാലത്തും “രാജാക്കന്മാരുടെ രാജാവ്” ആണ്. പുരാതന പരോഹിതന്മാരെപ്പോലെ യേശു ഒരു ആട്ടിൻകുട്ടിയെ എടുത്ത് ഒരാളുടെ പാപമോചനത്തിനായി യാഗം കഴിക്കുകയല്ല ചെയ്തത്, അവൻ മനുഷ്യരാശിയുടെ മുഴുവൻ പാപങ്ങൾക്കുമായി കൊല്ലപ്പെട്ട നിത്യനായ ദൈവത്തിന്റെ കുഞ്ഞാടാണ്. സ്വർഗ്ഗത്തിലെ പുരോഹിതൻ എന്ന നിലയിൽ ഭൂമിയിലെ ഓരോ വ്യക്തിയുടെയും പാപം ശുദ്ധീകരിക്കുവാൻ യേശുവിന് കഴിയും. ഇന്ന് നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള പാപ ഭാരത്താൽ വലയുകയാണെങ്കിൽ, നിങ്ങളുടെ ഭാരം ഏറ്റെടുക്കുവാൻ നിങ്ങളുടെ അടുക്കൽ ഈ “പ്രവാചകൻ, പുരോഹിതൻ, രാജാവ്” എന്നി നിലകളിൽ ആയിരിക്കുന്ന കർത്താവായ യേശുക്രിസ്തു അരികിലുണ്ട് നിങ്ങളെ തന്നെ സമർപ്പിച്ചുകൊടുത്താൽ മാത്രം മതി.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ പാപഭാരത്തെ മാറ്റി ശുദ്ധീകരിച്ചതിന് നന്ദി. അങ്ങ് എന്നും “പ്രവാചകൻ, പുരോഹിതൻ, രാജാവ്” എന്നീ നലകളിൽ എന്നോടൊപ്പം ഉണ്ടായിരിക്കുമാറാകേണമേ. ആമേൻ