“പ്രവർത്തിക്കുക എന്നതാണ് മനുഷ്യരെക്കുറിച്ച് ദൈവീക ഉദ്ദേശം”
വചനം
യോശുവ 13 : 1
യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
നിരീക്ഷണം
യോശുവ വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം പിടിച്ചടക്കി കൈവശമാക്കുവാനുണ്ടു.
പ്രായോഗികം
ഉല്പത്തി പുസ്തകത്തിൽ തന്റെ സൃഷ്ടികളെ പരിപാലിക്കുവാൻ ദൈവം ആദാമിനെ ആക്കി. അതിനർത്ഥം തുടക്കം മുതൽ ദൈവത്തിന്റെ പദ്ധതി മനുഷ്യൻ വേല ചെയ്യണം എന്നതായിരുന്നു. നാം ചെയ്യുന്ന പ്രവർത്തിയാണ് ദൈവത്തോട് നാം കാണിക്കുന്ന വലീയ ആരാധന. ദൈവത്തിൽ നിന്ന് ആദാം തന്റെ കണ്ണ് മാറ്റിയപ്പോള്‍ അവന് നൽകിയ ജോലിയും ദുഷ്കരമായി തീർന്നു. ഒരിക്കലും അങ്ങനെ ആകണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നില്ല. 2 തിമൊഥെയൊസ് 2:12 ൽ യേശുക്രിസ്തുവിന്റെ അനുയായികളെക്കുറിച്ച് പറയുന്നത് സഹിച്ചാൽ കൂടെ വാഴും എന്നാണ്. അതിനർത്ഥം നാം ചെയ്യേണ്ടത് നന്നായി ചെയ്യുക എന്നാൽ നമുക്ക് ദൈവത്തോടൊപ്പം ആയിരിക്കാം എന്നാണ്. ഈ വാക്യത്തിൽ നമുക്ക് മനസ്സിലാകുന്നത് യോശുവ വയസ്സുചെന്നു വൃദ്ധനായി, അദ്ദേഹം യിസ്രായേലിനെ നയിക്കുകയും കനാൻ ദേശം പിടിച്ചടക്കുക എന്ന അതിശകരമായ ഉത്തരവാദിത്വവും ചെയ്തു അപ്പോള്‍ അവനോടുള്ള ദൈവത്തിന്റെ വാക്ക് ഇതായിരുന്നു നീ വയസ്സായി എന്നാൽ യിസ്രായേൽ ജനത്തിന് ഇനിയും ധാരാളം ഭൂമി പിടിച്ചെടുക്കേണ്ടതുണ്ട്. ആ വചനം ദൈവം നമ്മേടും പറയുകയാണ്. ഇനിയും ധാരാളം ജോലിച്ചെയ്യുവാനുണ്ട് ഭൂമി പിടിച്ചെടുക്കണമെങ്കിൽ വെറുതെയിരുന്നാൽ നടക്കുകയില്ല യുദ്ധം ചെയ്യണം എങ്കിൽ മാത്രമേ അത് പിടിച്ചെടുക്കുവാൻ കഴിയുകയുള്ളൂ. ആതാണ് മനുഷ്യരെക്കുറിച്ച് ദൈവത്തിന്റെ പദ്ധതി.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ഹിതപ്രകാരം എന്നും ജോലിചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ