“പ്രശ്നത്തിനു മറുപടിയായി ഇത് പറയുക”
വചനം
2 ദിനവൃത്താന്തം 32 : 8
അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു.
നിരീക്ഷണം
അസീറിയൻ രാജാവായ സൻഹെരീബ് യെരുശലേമിനെ ഉപരോധിച്ചപ്പോൾ യെഹൂദാ രാജാവായ ഹിസ്ക്കിയാവ് പറഞ്ഞ വാക്കുകളാണിത്. ജനങ്ങൾ പരിഭ്രാന്തരും ഭയന്നവരുമായിരുന്നു, എന്നാൽ ഹിസ്ക്കീയാ രാജാവ് എഴുന്നേറ്റു നിന്ന് അസീറിയക്കാർക്ക് ആകെയുള്ളത് അവരുടെ സ്വന്തം കൈകളുടെ ബലം മാത്രമാണെന്നും എന്നാൽ നമുക്ക് നമ്മുടെ ദൈവം കൂടെ ഉണ്ട് എന്നും പ്രഖ്യാപിച്ചു. ദൈവം നമുക്ക് വേണ്ടി നമ്മുടെ യുദ്ധങ്ങൾ നടത്തും എന്ന് തന്റെ ജനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം തുടർന്നു.
പ്രായോഗീകം
നിങ്ങളുടെ പ്രശ്നങ്ങളിൽ പോരാടുവാൻ നിങ്ങൾ ആരെയാണ് ആശ്രയിക്കുന്നത്? ചിലർ പറയും എനിക്ക് ഞാൻ തന്നെയുണ്ട് എന്റെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുവാൻ എനിക്ക് അറിയാം. എനിക്ക് നല്ല വിദ്യാഭ്യായസം ഉണ്ട്, നല്ല ആരോഗ്യമുണ്ട്, ധാരാളം പണം സമ്പാദിക്കുന്നു. ഭയാനകമായ അസീറിയൻ സൈന്യത്താൽ വളയപ്പെടുന്നതിനുമുമ്പേ ഹിസ്ക്കിയാ രാജാവ് ചിന്തിച്ചതും അപ്രകാരം തന്നെ ആയിരുന്നു. കാലക്രമേണ, തന്നെയും തന്റെ ജനത്തെയും നശിപ്പിക്കുവാൻ വരുന്നുവെന്ന് പറഞ്ഞുകൊണ്ട് സൻഹെരീബ് രാജാവിൽ നിന്നുള്ള ഒരു പരിഹാസ ഭീഷണിയുടെ വാർത്ത അദ്ദേഹത്തിന് ലഭിച്ചു. ഭീഷണിപ്പെടുത്തുന്ന കത്തിന് മറുപടിയായി, യഹൂദയിലെ ജനങ്ങൾ പൂർണ്ണമായും ഭയന്നു. ഹിസ്ക്കീയ രാജാവ് കർത്താവിൽ വിശ്വസിച്ചു, ദൈവം അവന്റെ പ്രാർത്ഥന കേട്ടു. ആകയാൽ നിങ്ങളെ അലട്ടുന്ന ഏത് പ്രശ്നമായാലും അത് പരിഹരിക്കുവാൻ സ്വയം കഴിയുകയില്ല എനിക്ക് ഇത് പരിഹരിക്കുവാൻ ഒരു ദൈവം ഉണ്ട് ആ ദൈവത്തിൽ ഞാൻ ആശ്രയിക്കും ആ ദൈവം എന്നെ സഹായിക്കും എന്റെ പ്രശ്നങ്ങളെ എന്റെ ദൈവം പരിഹരിച്ചുതരും എന്ന് ഉറക്കെ പ്പറഞ്ഞുകൊണ്ട് ദൈവത്തിൽ ആശ്രയിച്ചാൽ അങ്ങനെ തന്നെ സംഭവിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ പ്രശ്നങ്ങളെ പരിഹരിക്കും എന്ന് വിശ്വസിച്ചുകൊണ്ട് അങ്ങയിൽ ആശ്രയിക്കുന്നു. അങ്ങ് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ