“പ്രസംഗകർ എന്തിന്?”
വചനം
മലാഖി 2 : 7
പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.
നിരീക്ഷണം
മലാഖി പ്രവാചകൻ ഈ വചനം എഴുതുമ്പോൾ പുരോഗിതൻ/റബ്ബി യഹൂദാ ജനതയ്ക്ക് എല്ലാമെല്ലാമായിരുന്നു. പലപ്പോഴും യുവാക്കൾക്ക് അദ്ദേഹം അധ്യാപകനായിരുന്നു. അക്കാലത്ത് ജനങ്ങൾ അറിവിനും പ്രബോധനത്തിനുമായി പുരോഹിതനെ സമീപിച്ചിരുന്നു.
പ്രായോഗീകം
മലാഖിയുടെ കാലം വന്നപ്പോൾ ദൈവം നൽകിയ പൗരോഹിത്യത്തെക്കുറിച്ച് ദൈവം ദുഃഖിച്ചിരുന്നതായി കാണാം. കാരണം, ദൈവം നൽകിയ നീതി നിഷ്ഠമായ പൗരോഹിത്യത്തിന്റെ വിശുദ്ധിയും നിലവാരവും പുരോഹിതന്മാർ നശിപ്പിച്ചു. തല്പഫലമായി, യിസ്രായേൽ രാഷ്ട്രം വലീയ പ്രതിസന്ധയിലായി. ദൈവത്താൽ നിയോഗിച്ച പുരോഹിതന്മാർ അല്ലെങ്കിൽ പ്രസംഗകർ രാഷ്ട്രത്തിന്റെ ദിശാസൂചികയായിരിക്കണമെന്ന് ദൈവം എപ്പോഴും ആഗ്രഹിച്ചിരുന്നു. അവരാണ് യഥാർത്ഥത്തിൽ ജനത്തിന് ദൈവം എന്ന ലക്ഷ്യത്തിലേയക്ക് വിരൽ ചൂണ്ടി കാണിച്ചുകൊടുക്കേണ്ടത്. “ധാർമ്മീക അധഃപതനത്തിൽ തളർന്നിരിക്കുന്ന ഒരു രാഷ്ട്രത്തെ എനിക്ക് കാണിച്ചു തരൂ, ജനങ്ങൾക്ക് ആവശ്യമുള്ളത് നൽകുന്നതിനുപകരം അവർ ആഗ്രഹിക്കുന്നത് നൽകുന്ന ദുർബലരായ പുരോഹിതരെയും പ്രസംഗകരാലും ആ രാഷ്ട്രത്തിൽ നിറഞ്ഞിരിക്കുന്നത് ഞാൻ കാണിച്ചു തരാം” എന്ന് ഒരിക്കൽ ഒരാൾ ഉദ്ധരിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. ഇന്ന് സ്നേഹത്തിൽ നീതിനിഷ്ഠമായ മുന്നറിയിപ്പ് മുഴക്കുന്ന പ്രസംഗപീഠങ്ങളിൽ നിന്ന് നയിക്കുന്ന ശക്തരായ പുരുഷന്മാരെയും സ്ത്രീകളെയും ആണ് നമ്മുടെ രാഷ്ട്രത്തിന് ആവശ്യം. ഒരു രാഷ്ട്രത്തിൽ അത് സംഭവിക്കുമ്പോൾ ആണ് ആ രാഷ്ട്രത്തിന് പ്രതീക്ഷയുണ്ടാകുന്നത്. നീതി നിഷ്ഠമായി പ്രസംഗിക്കുന്ന പ്രസംഗകരെ ഇന്ന് ആവശ്യമായിരുക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
നീതിയോടെ അങ്ങയുടെ വചനങ്ങളെ പ്രസ്ഥാവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
