Uncategorized

“പ്രസംഗിക്കുക എന്നതാണ് നമ്മോടുള്ള ആഹ്വാനം”

വചനം

മർക്കൊസ് 16 : 15

പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ അവസാനത്തെ ആഹ്വാനമാണ് ഈ വചനം. അത് എല്ലാ കാലത്തും എല്ലായിടത്തുമുള്ള ശിഷ്യന്മാരോടുള്ള ആഹ്വാനമാണ്. ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ എന്ന് ആദ്യം യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്ക് നൽകിയ ആഹ്വാനമാണ്. അത് ഇന്ന് നാം ഓരോരുത്തരോടും ഉള്ള ദൈവത്തിന്റെ കല്പനയാണ്. ആയതുകൊണ്ട് ഇപ്പോള്‍ നമ്മോടുള്ള ആഹ്വാനം പ്രസംഗിക്കുക എന്നതാണ്.

പ്രായോഗികം

ഈ വചനം ഒരു ആഹ്വാനം ആയിരുന്നില്ല ദൈവം തന്റെ ജനത്തോട് കല്പിക്കുകയായിരുന്നു. ഈ കല്പന ചില കൃപയുള്ള ദൈവ ദാസന്മാർക്കു വേണ്ടി മാത്രം ഉള്ളതല്ല. ഒരിക്കലും അല്ല, ഇത് യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച എല്ലാ വിശ്വാസികളോടും ഉള്ള ആഹ്വാനം ആണ്. നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി വ്യക്തിപരമായി പ്രാർത്ഥിക്കേണ്ടതും അവരോടും പറയേണ്ടതും ആയ ഒരു കാര്യമാണ് അവർ സുവിശേഷം പ്രസംഗിക്കണം എന്നുള്ളത്. നമുക്ക് അവരോട് ഇപ്രകരം പറയാം നിങ്ങള്‍ നിങ്ങളുടെ ഉപജീവനത്തിനായി എന്തുചെയ്യും എന്ന് അറിയില്ല എന്നാൽ അത് എന്തുതന്നെ ആയാലും അതിനെ സുവിശേഷം പറയുന്ന പോസ്റ്റായി ഉപയോഗിക്കണം. ആർക്കും ആ കല്പനയിൽ നിന്ന് ഒഴിഞ്ഞിരിക്കുവാൻ കഴിയുകയില്ല. നാം ഓരോരുത്തരും ജീവിച്ചിരിക്കുന്നിടത്തോളം പ്രസംഗിക്കണം, പ്രസംഗിക്കണം, സുവിശേഷം പ്രസംഗിക്കണം. കാരണം നമ്മോടുള്ള ആഹ്വാനം പ്രസംഗിക്കുക എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ പ്രസംഗിക്കുവാൻ വിളിച്ചതിന് നന്ദി. എന്നും സുവിശേഷം പ്രസംഗിക്കുവാനുള്ള കൃപ എനിക്ക് നൽകുമാറാകേണമേ. ആമേൻ