Uncategorized

“പ്രോത്സാഹനം ആവശ്യമാണ്”

വചനം

അപ്പോ. പ്രവൃത്തി  18 : 9

രാത്രിയിൽ കർത്താവു ദർശനത്തിൽ പൌലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.

നിരീക്ഷണം

അപ്പോസ്ഥലനായ പൌലൊസ് തന്റെ മിഷനറിയാത്രയിൽ ഓത്തിരി  ഉപദ്രവങ്ങൾ സഹിക്കുകയും തന്റെ ശരീരം ആശകലം വേദനയിൽ ആയി തീരുകയും ചെയ്ത രാത്രിയിൽ കർത്താവായ യേശു തനിക്ക് ദർശനത്തിൽ പ്രത്യക്ഷപ്പെട്ട്, “ഭയപ്പെടേണ്ട, പ്രസംഗം തുടരുക, ഞാൻ നിന്നോടുകൂടെയുണ്ട്!” എന്ന് അരുളി ചെയ്യുകയും അത് അവന് വളരെ ഉത്തേജനം നൽകുകയും തന്നെ ധൈര്യപ്പെടുത്തുകയും ചെയ്തു. ആകയാൽ തന്റെ ജീവിതാന്ത്യം വരെ പൌലൊസ് സുവിശേഷം പ്രസംഗിച്ചു.

പ്രായോഗികം

താങ്കളുടെ ജീവിത കഷ്ടപ്പാടുകളുടെ നടുവിൽ മുന്നേറുവാൻ കഴിയാതെ നിരാശപ്പെട്ടിരിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യം “വിഷമിക്കേണ്ട, അടുത്ത് നിങ്ങൾക്ക് ഒരു വിജയം ഉണ്ടാകും കാരണം ദൈവം നിങ്ങളുടെ അടുത്ത് ഉണ്ട്” എന്ന് പറഞ്ഞ് നിങ്ങളെ ആശ്വസിപ്പിക്കുകയും മുന്നോട്ട് പോകുവാൻ ധൈര്യപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികളെയാണ്. കഷ്ടതയുടെ നടുവിൽ ആശ്വസിപ്പിക്കുവാൻ കഴിവിള്ളവരെ നമുക്ക് ആവശ്യം ആണ് പക്ഷേ, ചിലപ്പോൾ മനുഷ്യർക്ക് ആർക്കും ആശ്വസിപ്പിക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണ് താങ്കൾ എങ്കിൽ അവിടെ കർത്താവ് തന്നെ ഇറങ്ങിവരും എന്നതാണ് സത്യം. കഷ്ടതയുടെ നടുവിലായിരിക്കന്ന ഒരു വ്യക്തിക്ക് ആവശ്യം പ്രോത്സാഹനം ആണെന്ന് മനസ്സിലാക്കി ഇവിടെ കർത്താവായ യേശുക്രിസ്തു തന്നെ തന്റെ ശിഷ്യനെ പ്രോത്സാഹിപ്പിക്കുവാൻ ഇറങ്ങിവന്നതായി ഈ വചനത്തിൽ കാണുവാൻ കഴിയും. യേശു നിങ്ങളുടെ രക്ഷകനായി നിങ്ങളോടുകൂടെയുണ്ടെങ്കിൽ നിങ്ങളുടെ വിശ്വാസ ജീവിത്തിൽ എപ്പോഴും നിങ്ങൾക്ക് ആവശ്യമായ പ്രോത്സഹനം നൽകുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ആകായൽ ഇന്ന് താങ്കളെ പ്രോത്സാഹിപ്പിക്കുന്ന യേശുവിനെയും പരിശുദ്ധാത്മാവിനെയും നിങ്ങളോടൊപ്പം കൂട്ടിയാൽ നിങ്ങളുടെ ജീവിത കഷ്ടപ്പാടുകളുടെ നടുവിൽ യേശു നിങ്ങളെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും, ്തിനായി സമർപ്പിച്ചുകൊടുക്കുക!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യം എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിനായി നന്ദി. അങ്ങയുടെ പ്രോത്സാഹനം എന്നും മുന്നോട്ട് പോകുവാൻ എന്നെ സഹായിക്കുന്നു. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x