Uncategorized

“ബലഹീലതയിലും ശക്തിമാൻ”

വചനം

2 കൊരിന്ത്യർ 12 : 10

അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.

നിരീക്ഷണം

അപ്പോസ്ഥലനായ പൌലോസിന്റെ ജീവിത്തിലുണ്ടായിരുന്ന ശാരീരിക ബലഹീനത മാറുവാൻ താൻ ദൈവത്തോട് യാചിക്കുകയും എന്റെ കൃപ നിനക്കുമതിയെന്ന് ദൈവം അവനോട് പറയുകയും ചെയ്തു എന്ന് എഴുതിയിരുന്നു. ഇവിടെ തന്റെ ജീവിത്തിലെ ദൈവ കൃപ നിമിത്തം ബലഹീനതയിലും സന്തോഷിക്കുവാൻ താൻ തയ്യാറാകുന്നു എന്ന് എഴുതുന്നു.

പ്രായോഗികം

യേശുക്രിസ്തുവിന്റെ അനുഗാമി എന്ന നിലയിൽ അപ്പോസ്ഥലനായ പൌലോസിന് അഭിമാനിക്കുവാൻ ധാരാളം വകയുണ്ടായിരുന്നു. ഈ പുസ്തകത്തിന്റെ മുൻ അധ്യായത്തിൽ അവയെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ പലപ്പോഴും തന്റെ അപ്പോസ്തോലിക അധികാരത്തെ നിലനിർത്തുവാൻ താൻ തുനിഞ്ഞില്ലെങ്കിലും അദ്ദേഹം മറ്റൊരു ക്രിസ്തീയ തത്വം പഠിപ്പിച്ചു. പ്രലോഭനങ്ങളിൽ വഴങ്ങുന്ന നമ്മുടെ മനുഷ്യ സ്വഭാവം വെളിപ്പെടുത്താൻ നാം പ്രലോഭിക്കപ്പെടുമ്പോൾ ആ ബലഹീനതയുടെ നിമിഷത്തിൽ ദൈവ കൃപയിൽ ആശ്രയിക്കുകയും കർത്താവിന്റെ പക്ഷത്തുള്ളവർ പ്രലോഭനങ്ങളിൽ വീഴാതെ വിജയിക്കുമെന്ന് താൻ ഉറപ്പിക്കുകയും ചെയ്യുന്നു. ആകയാൽ ഈ തിരുവെഴുത്തു പ്രകാരം അരും അയ്യോ, പാവം ഞാൻ പ്രലോഭനങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്ന മനോഭവം ഉണ്ടാകില്ലെന്ന് ഉറപ്പിക്കുക. നാം ദൈവവചനത്തെ പിൻതുണയ്ക്കുവാൻ തയ്യാറായാൽ ലോകമെമ്പാടും നമുക്ക് സുവിശേഷീകരിക്കുവാൻ ഇടയാകും. നാം മറ്റുള്ളവരെ നോക്കി വിരൽചൂണ്ടുകയും ആക്രോശിക്കുകയും ചെയ്യുന്നത് നിർത്തുക എന്നിട്ട് സുവിശേഷത്തെയും നമ്മുടെ മഹാനും കർത്താവും രക്ഷിതാവുമായ രക്ഷകനെ ആവേശത്തോടെ പിൻതുടരുകയും ഉയർത്തുകയും ചെയ്യുക. നമുക്ക് എപ്പോഴും നമ്മുടെ രക്ഷിതാവിനെക്കുറിച്ചായിരിക്കണം പറയുവാൻ ഉണ്ടായിരികേണ്ടത്. അപ്പോഴാണ് നാം ബലഹീനരായിരിക്കുമ്പോൾ തന്നേ ശക്തരാകുന്നത്. നാം ബലഹീനർ ആണെങ്കിലും നമ്മുടെ രക്ഷകൻ ശക്തനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ബലഹീനനെങ്കിലും അങ്ങ് ശക്തിമാനാണ് ആകയാൽ ഞാൻ എന്റെ ബലഹീനതയിലും ശക്തിപ്പെടുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ