Uncategorized

“ബഹുമാനിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു”

വചനം

റോമർ  12  :   10

സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.

നിരീക്ഷണം

യഥാർത്ഥമായി വിളിക്കപ്പെട്ട ക്രിസ്തീയ വിശ്വാസികൾ ബഹുമാന്യരായ വ്യക്തികളായിരിക്കണമെന്നത് അപ്പോസ്ഥലനായ പൗലോസിന്റെ വലിയ ആഗ്രഹമായിരുന്നു.  സ്വയം ബഹുമാനിക്കപ്പെടേണ്ട കാര്യമല്ല മറിച്ച് മറ്റുള്ളവരെ നമ്മെക്കാൾ ഉന്നതമായി ബഹുമാനിക്കണം എന്നതാണ് ഈ വചനം കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രായോഗീകം

യേശുവിന്റെ അനുയായികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്ന് മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുവാനുള്ള ആഗ്രഹമാണ്. അത് സംഭവിച്ചില്ലെങ്കിൽ ചിലർ വളരെ നിന്ദ്യരായി മാറുന്നത് കാണുവാൻ കഴിയും. നമ്മുടെ ഹൃദയത്തിൽ അഹങ്കാരവും, കയ്പ്പും വേരൂന്നിയിട്ടുണ്ടെങ്കിൽ മറ്റുള്ളവരെ നിന്ദിക്കുന്നത് എളുപ്പമാണ്. എന്നാൽ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകാത്ത ഒരു നിർദ്ദേശമുണ്ട്. പൌലോസ് പറയുന്നത് സ്നേഹത്തിൽ പരസ്പരം കീഴ്പ്പെട്ടിരിപ്പീൻ എന്നാണ്. ദോഷൈകദൃഷ്ടിയുടെ വേരുകളായ അഹങ്കാരവും, കയ്പ്പും ഭയത്തിന്റെ നേരിട്ടുള്ള ഫലമാണ്. പൂർണ സ്നേഹം ഒരാളുടെ ജീവിതത്തിൽ നിന്ന് എല്ലാ ഭയത്തെയും പുറത്താക്കുന്നു. ഉണ്ടാക്കുക എന്നാൽ അത് ഒരു പ്രവർത്തിയാണ്. ഉണ്ടാക്കുക എന്ന് പൌലോസ് പറഞ്ഞത് സ്നേഹത്തിൽ അന്യേന്യം കാഴ്പ്പെട്ടിരിക്കുക അത് ഒരു പ്രവർത്തയാണ്. ഈ കൽപ്പന നാം അനുസരിച്ചാൽ, ബഹുമാനം നമ്മിൽ നിന്ന് പുറത്തുവരും. അപ്പോൾ വിശ്വാസികൾ എന്ന നിലയിൽ സ്നേഹത്തിൽ അന്യോന്യാം ബഹുമാനിക്കുക എന്നതാണ് നമ്മെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരെ എന്നെക്കാൾ ശ്രേഷ്ടരെന്ന് എണ്ണുവാനും ബഹുമാനിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ