Uncategorized

“ഭയത്തിന്റെ നടുവിലും ആരാധനാ സ്ഥലം ഉണ്ടാക്കുക”

വചനം

എസ്രാ  3 : 3

അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ടു യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവെക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങളെത്തന്നേ അർപ്പിച്ചു.

നിരീക്ഷണം

ബാബിലോണിൽ 70 വർഷം അടിമകളായിരുന്ന യിസ്രായേൽ ജനത്തെ പേർഷ്യൻ രാജാവായ സൈറസ് സ്വന്തം നാട്ടിലേയക്ക് മടക്കി അയക്കുവാൻ തുടങ്ങി. എന്നാൽ 70 വർഷമായി വിജാതീയ പാരമ്പര്യങ്ങളിൽ നിന്നുള്ള ജാതീയരായവരാണ് യിസ്രായേലിൽ താമിസിക്കുന്നത്. ആയതുകൊണ്ട് യിസ്രായേൽ ജനം മടങ്ങിവന്നപ്പോൾ വളരെ ഭയപ്പെട്ടു. ഭയം ഉണ്ടായിരുന്നിട്ടും അവർ കർത്താവിന് ഒരു യാഗപീഠം പണിത് ആരാധന പുഃസ്ഥാപിച്ചു. 70 വർഷം അവർ അടിമകളായിരുന്നു എങ്കിലും അവർ മടങ്ങിവന്നപ്പേൾ അവരുടെ ഉള്ളിൽ ഭയമുണ്ടായിരുന്നിട്ടും ആരാധന നടതതുവാൻ അവർ തീരുമാനിച്ചു. നിങ്ങളുടെ ഉള്ളിൽ മറ്റുള്ളവരെക്കുറിച്ച് ഭയം ഉള്ളപ്പോഴും ആരാധനയ്ക്കായി ഒരു സ്ഥലം കണ്ടെത്തുക.

പ്രായോഗികം

യേശുവിനെ അനുഗമിക്കുന്നവർക്കും ഭയം ഉണ്ടാകാറുണ്ട്. എന്നാൽ അത് ഒരിക്കലും നമ്മുടെ വിശ്വാസത്തിന് തടസ്സമാകരുത്. ഏതൊരു സാഹചര്യത്തിലും നാം ദൈവത്തെ ആരാധിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുക എന്നത് പ്രധാനം ആണ്. യസ്രായേൽ ജനത്തിന് ബാബിലോണിന്റെ അടിമത്വത്തിൽ നിന്നും രക്ഷപ്പെടുവാൻ 70 വർഷം എടുത്തു. എന്നാൽ അപ്പോൾ അവർക്ക് ചിന്തിക്കാമായിരുന്ന എല്ലാം നഷ്ടപ്പെട്ടു ഇനി എന്തിന് ആരാധന എന്ന്. അതുപോലെ നാമും കഷ്ടതയുടെ നടുവിൽ കൂടിയാണ് കടന്നു പോകുന്നതെങ്കിലും നാം കർത്താവിന് നമ്മുടെ വീട്ടിൽ പ്രധമസ്ഥാനം നൽകണം. യിസ്രായേൽ ജനം അവരുടെ കഷ്ടതയുടെ നടുവിലും ദൈവത്തെ ആരാധിക്കുവാൻ തീരുമാനിച്ചതുപേലെ നാമും ഏതു സാഹചര്യങ്ങളിൽ ആണെങ്കിലും ദൈവത്തെ ആരാധിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുക തന്നെ വേണം!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഏത് അവസ്ഥയിലും അങ്ങയേ ആരാധിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ