“ഭിന്നത”
വചനം
യോഹന്നാൻ 7 : 12
പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
നിരീക്ഷണം
യെഹൂദന്മാരുടെ കൂടാരപെരുന്നാള്‍ ദിനത്തിൽ യഹൂദാ നേതാക്കന്മാർ യേശുവിനെ കാണുവാൻ ആഗ്രഹിക്കുകയും യേശുവിനെ അന്വേഷിക്കുകയും ചെയ്തു. എന്നാൽ യേശു അതുവരെയും അവിടെ എത്തിയിരുന്നില്ല. അപ്പോള്‍ അവർ തമ്മിൽ യേശുക്രിസ്തുവിനെക്കുറിച്ച് ചർച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. അവിടെ കൂടിയിരുന്നവരിൽ ചിലർ യേശു നല്ല മനുഷ്യനാണെന്നും മറ്റുചിലർ യേശു മോശം ആണെന്നും വഞ്ചകനാണെന്നും പറയുവാൻ തുടങ്ങി.
പ്രായോഗീകം
ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് എവിടെ പറഞ്ഞാലും അവിടെ ഒരു ഭിന്നതയുണ്ടാകുവാൻ സാധ്യതയുണ്ട്. കഠിനഹൃദയങ്ങള്‍ ഉള്ളിടത്ത് യഥാർത്ഥത്തിൽ ആധികാരികത പുലർത്തുന്ന ഒരാളുണ്ടെന്ന ചിന്ത അസ്വീകാര്യമാണ്. യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മിക്കാവാറും എല്ലായ്പ്പോഴും ഒരു ഭിന്നത ഉണ്ടാകും. ചിലർ യേശു മഹാനാണെന്ന് പറയും മറ്റുചിലർ യേശു വഞ്ചകനാണെന്ന് പറയും. യേശുവിന്റെ കാലഘട്ടിൽ ഭിന്നതയുണ്ടായതുപോലെ തന്നെ ഇന്നും ഉണ്ടാകുന്നു. ഒന്നിനും ഒരു മാറ്റം ഇതുവരെ ഉണ്ടായതായി കാണുന്നില്ല. അങ്ങനെയെങ്കിൽ നമുക്ക് പുറത്തുള്ളവരുടെ കാര്യം ചിന്തിക്കണ്ട. ദൈവമക്കള്‍ തമ്മിൽ ഒന്നിക്കാം. ഇതാ സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആണ്. ലോകത്തിൽ എന്തെല്ലാം സംഭവിച്ചാലും യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ നമുക്കിടയിൽ ഒരു വിഭജനം ഉണ്ടാകാതെ നമുക്ക് സൂക്ഷിക്കാം. അതാണ് നമുക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കാര്യം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഭിന്നതകൂടാതെ സഹോദരങ്ങള്‍ ഒന്നിച്ചു നിൽക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ.