Uncategorized

“മനഃപൂർവ്വ പാപങ്ങളിൽ വീഴാതെ കാത്തുകൊള്ളേണമേ”

വചനം

സങ്കീർത്തനം  19 : 13

സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.

നിരീക്ഷണം

ദാവീദ് രാജാവിന്റെ ആത്മാർത്ഥമായ പ്രാർത്ഥനയാണ് ഈ വചനം. എല്ലാവരും പാപം ചെയ്യും എന്ന് തനിക്ക് അറിയാമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം, മുൻകൂട്ടി ആസൂത്രണം ചെയ്തതും, ആലോചിച്ച് ചെയ്തുമായ മനഃപൂർവ്വമായ പാപങ്ങളിൽ നിന്നും തന്നെ രക്ഷിക്കേണമേ എന്നായിരുന്നു. അത്തരം പാപങ്ങളിൽ വീഴാതെ തന്നെ കാത്തു സൂക്ഷിച്ചാൽ താൻ ആഴത്തിലുള്ള പാപത്തിൽ വീഴാതെ രക്ഷപ്പെടുവാൻ കഴിയും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പ്രായോഗീകം

ദാവീദ് രാജാവ് പാപത്തെ നിസ്സാരമായി കാണുന്നുണ്ട് എന്ന് വിശ്വസിക്കുവാൻ കഴിയുകയില്ല. എന്നാൽ ആ കാലത്ത് ദൈവം തന്റെ നിയമം കൽപ്പലകകളിൽ മാത്രമല്ല, അവരുടെ ഹൃദയങ്ങളുടെ ആഴത്തിലും പതിച്ചിരുന്നു എന്ന് നമുക്ക് അറിയുവാൻ കഴിയും. ഇന്നത്തെ നമ്മുടെ സമൂഹത്തിൽ നടക്കുന്നതുപോലെയുള്ള പാപങ്ങളും ഉണ്ടായിരുന്നുവെന്ന് കരുതാം. ഒരു കള്ളം പറയുന്നതുപോലെ അല്ല ഒരു കുലപാതകം അത് ചെയ്യുന്ന വ്യക്തി ജീവിതകാലം ജയിലിൽ അടയ്ക്കപ്പെടുകയോ, വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയോ ചെയ്യാം. അത്തരത്തിലുള്ള ആഴമായ പാപത്തെയാണ് ഇവിടെ പറയുന്നത്. മുൻകൂട്ടി നിശ്ചയിച്ച് പാപം ചെയ്തവരുടെ അവസാനം പരാജയത്തിലേയക്ക് നീങ്ങുന്നത് നമുക്ക് വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും. പിന്നെ ഒന്നും ചെയ്യുവാൻ അവർക്ക് കഴിയുകയില്ല. അതേ, നാം ഓരോരുത്തരും ഏതെങ്കിലും വിധത്തിലുള്ള തെറ്റുകളിൽ വീണുപോകാറുണ്ട്. അത് ചിലപ്പോൾ പ്രവൃത്തികളാൽ ആയിരിക്കില്ല, ഒരു ചിന്തകൊണ്ടോ, വാക്കുകൊണ്ടോ ഒക്കെ ആയിരിക്കാം. അത്തരത്തിലുള്ള പാപങ്ങൾ നമ്മുടെ ജീവിത്തിൽ വന്നുപോകാറുണ്ട്. ആകയാൽ നാം ദൈവകൃപയാൽ മാത്രമാണ് ഓരോദിവസവും കടന്നുപോകുന്നത്. നമുക്ക് ഓരോരുത്തർക്കും ദാവീദ് രാജാവ് പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കാം. മുൻകൂട്ടി നിശ്ചയിച്ചതും, ആസൂത്രിതവുമായ ആഴത്തിലുള്ള അതിക്രമത്തിൽ വീണുപോകാതെ മനഃപൂർവ്വ പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ.

പ്രാർത്ഥന

പ്രീയ യേശുവേ,

മനഃപൂർവ്വ പാപങ്ങളിൽ വീണുപോകാതെ എന്നെ അങ്ങയുടെ കൃപയാൽ കാത്തുകൊള്ളേണമേ. ആമേൻ