Uncategorized

“മനുഷ്യന്റെ പരിമിതമായ വീക്ഷണം”

വചനം

വെളിപ്പാട്  11 : 17

സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.

നിരീക്ഷണം

അപ്പോസ്ഥലനായ യോഹന്നാൻ സ്വർഗ്ഗത്തെക്കുറിച്ച് ഒരു ദർശനം കണ്ടത് ഇപ്രകാരമായിരുന്നു, സ്വർഗ്ഗത്തിൽ തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാർ കവിണ്ണുവീണ് യഹോവയായ കർത്താവിനെ ആരാധിക്കുന്നതായി കണ്ടു. അവർ പിന്നെയും കർത്താവ് വാഴുവാൻ തുടങ്ങിയതിനാൽ അവർ ശക്തിയോടെ സ്തുതിക്കുകയും വാഴ്ത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്തത് യോഹന്നാൻ കണ്ടു.

പ്രായോഗികം

സ്വർഗ്ഗത്തിലെ ഇരുപത്തിനാല് മൂപ്പന്മാർ ആരെന്നതിനെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങൾ ആണ്. അവർ യിസ്രായേലിലെ പന്ത്രണ്ട് ഗോത്ര തലവന്മാരും പുതിയ നിയമത്തിലെ പന്ത്രണ്ട് ശിഷ്യന്മാരും (യൂദയ്ക്കു പകരം മത്യാസിനെ തിരഞ്ഞെടുത്തു) ചേർന്നാണ് ഇരുപത്തിനാല് എന്ന കണക്ക് വന്നതെന്നാണ് പല സുവിശേഷകരും എഴുത്തുകാരും വ്യക്തമാക്കുന്നത്. ഇതൊരു പരിമിതമായ വീക്ഷണമാണെന്ന് തോന്നാം. കാരണം പരിഭാഷയിൽ ചില വിശദീകരണങ്ങൾ വ്യക്തമാക്കിയിട്ടില്ല എന്നും തോന്നാം. യോഹന്നാൻ മൂപ്പന്മാരുടെ വാക്കുകൾ രേഖപ്പെടുത്തുമ്പോൾ സർവ്വശക്തനായ ദൈവം തന്റെ മഹത്വമായ ശക്തി സ്വീകരിച്ചുകൊണ്ട് ഭരിക്കുവാൻ തുടങ്ങി എന്ന് എഴുതിയിരിക്കുന്നു. അത് ഭൂമിയിൽ ആയിരിക്കുന്ന നമ്മുടെ ഒരു പരിമിതമായ വീക്ഷണം ആയിരിക്കാം കാരണം ദൈവം എല്ലായ്പ്പോഴും പൂർണ്ണമായി ഭരിച്ചുകൊണ്ടിരിക്കുന്നു. യുഗാരംഭം മുതൽ ഭരണം നടത്തുന്നത് നമ്മുടെ കർത്താവായ യഹോവ തന്നെ. എന്നാൽ മനുഷ്യരായ നമുക്ക് പരിമിതകൾ ഉണ്ടെങ്കിലും നമ്മുടെ മഹാനായ ദൈവത്തിന് ഒരു പരിമിതിയും ഇല്ല ദൈവം എല്ലായിപ്പോഴും സകലത്തെയും ഭരിച്ചുകൊണ്ടിരിക്കുന്നു. ആ ദൈവത്തിൽ ആശ്രയിക്കുവാൻ ഭഗ്യം കിട്ടിയതുതന്നെ വലീയ ഭഗ്യമായി കരുതാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് അനാദിയായും ശാശ്വതമായും ദൈവമായിരിക്കായൽ അങ്ങയേ്ക്ക് സകല മാനവും മഹത്വം. ആമേൻ