Uncategorized

“മരണകരമായ ദൈവീക വിളി”

വചനം

യിരെമ്യാവ് 26 : 8

എന്നാൽ സകലജനത്തോടും പ്രസ്താവിപ്പാൻ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീർന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം.

നിരീക്ഷണം

യഹോവയായ ദൈവം യിരെമ്യാ പ്രവാചകനോട് അരുളി ചെയ്ത സകലതും യിസ്രായേൽ ജനത്തോട് പ്രസ്താവിച്ചു തീർന്നശേഷം അവരോട് മുന്നോട്ട് വന്ന് ആ പ്രസ്ഥാവിച്ച കാര്യങ്ങൾ ഏറ്റെടുക്കുവീൻ എന്ന് പറയുന്ന സമയമായപ്പോൾ പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ച്, നീ മരിക്കേണം നിശ്ചയം എന്ന് കല്പിച്ചു.

പ്രായോഗികം

ദൈവം നമ്മോട് ചെയ്യുവാൻ പറയുന്ന കാര്യങ്ങൾ നാം പൂർണ്ണമായി ചെയ്തു കഴിയുമ്പൾ നമ്മെ കേൾക്കുന്നവർ പൂർണ്ണമായി നിരസിച്ചു കഴിഞ്ഞാൽ നാം എന്തു ചെയ്യും? ദൈവം പറയുന്നതെല്ലാം നാം ചെയ്യുമ്പോൾ നാം ഉദ്ദേശിക്കുന്നതരത്തിലുള്ള ഒരു ഫലം കാണണമെന്നില്ല.  ദൈവീക അരുളപ്പാട് അനുസരിച്ച് പ്രവർത്തിച്ചിട്ടും അതിന്റെ അനന്തരഫലം പൂർണ്ണമായും നിരാശാജനകമാണെങ്കിൽ അതിനർത്ഥം നാം ദൈവഹിത പ്രകാരം അല്ല പ്രവർത്തിച്ചത് എന്ന് വരുകയില്ല. നാം ഈ കാലഘട്ടത്തിൽ ഈ വചനം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും യിരെമ്യാ പ്രവാചകൻ ദൈവഹിതത്തിലാണ് പ്രവർത്തിച്ചത് എന്ന്. അക്കാലത്തെ പരമ്പരാഗത ജ്ഞാനികൾ യിരെമ്യാ പ്രവാചകനെ നോക്കി ഇപ്രകാരം പറഞ്ഞുകാണും നീ ഒരു പരമ വിഡ്ഢിയാണ് എന്ന്. പ്രവാചകന് നന്നായി ആറിയാമായിരുന്നു താൻ ആരുടെ വാക്ക് ആണ് അനുസരിക്കുന്നത് എന്ന്.  ഈ വചനപ്രകാരം യിരെമ്യാ പ്രവാചകനെ കൊല്ലുവാൻ ദൈവം വിട്ടുകൊടുത്തില്ല.  ദൈവം യിരെമ്യാ പ്രവാചകനെ വിളിച്ചവിളി ഒരു മരണകരമായ വിളിയായിരുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

മനുഷ്യനെക്കാൾ ദൈവത്തെ ഭയപ്പെടുവാൻ എനിക്ക് കൃപ നൽകുമാറാകേണമെ. ആമേൻ