“മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു!!”
വചനം
ലൂക്കോസ് 24 : 8
അവർ അവന്റെ വാക്കു ഓർത്തു.
നിരീക്ഷണം
പുനരുത്ഥാന പ്രഭാതത്തിൽ യേശുവിന്റെ കല്ലറയിലേയ്ക്ക് പോയ സ്ത്രീകൾ അവിടെ യേശുവിനെ കാണാത്തപ്പോൾ നടന്ന സംഭവമാണിത്. രണ്ട് ദൂതന്മാർ അവരുടെ അടുക്കൽ വന്ന് അവരോട് പറഞ്ഞു, അവൻ അവിടെയില്ല. യേശു മരിക്കുമെന്നും മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുമെന്നും അവൻ പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് ഓർമ്മയില്ലേ? വേദപുസ്തകം പറയുന്നു അപ്പോൾ അവർ അവന്റെ വാക്കുകൾ ഓർത്തു.
പ്രായോഗീകം
നാം പഠിക്കേണ്ടത് ഇതാണ്, നാം നേരിടുന്ന എല്ലാ വെല്ലുവിളികളേയും നേരിടുവാൻ ദൈവവചനത്തിൽ ഒരു വാഗ്ദത്തമോ മാനദണ്ധമോ ഉണ്ട്. എന്നാൽ നമുക്ക് അറിവില്ലാത്തതും പരിജ്ഞാനമില്ലാത്തതും അതിലാണ്. കാരണം നാം ദൈവവചനവും വാഗ്ദത്തങ്ങളും മറന്നുപോകുന്നു. പലപ്പോഴും പ്രശ്നത്തിലാകുമ്പോൾ എന്തുകൊണ്ട് എനിക്ക് ഇത് വന്നു എന്ന ചോദിക്കാറുണ്ട്, അപ്പോൾ ദൈവം ദൈവവചനത്തിലെ ചില ഭാഗങ്ങൾ മറന്നുപോയത് നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. ആ വേദഭാഗം നാം മറക്കാതെ ഓർത്തിരുന്നുവെങ്കിൽ നമ്മുടെ പലപ്രശ്നങ്ങളും അവിടെ അവസാനിക്കുമായിരുന്നു. ഏപ്പോഴും ഓർക്കുക, എന്തു ചെയ്യണമെന്നും എങ്ങനെ സംസാരിക്കണമെന്നും യേശു നമ്മോട് പറഞ്ഞിട്ടുണ്ട്, അത് മറക്കാതെ ഓർത്താൽ നമ്മുടെ ക്രിസ്തീയ ജീവിതം അനുഗ്രഹകരമായി നയിക്കുവാൻ ഇടയാകും!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനങ്ങളെ ഓർത്തിരിക്കുവാനും പ്രശ്നങ്ങളെ അതിജീവിക്കുവാനും എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ
