Uncategorized

“മഹാനായ ദൈവം!!”

വചനം

സങ്കീർത്തനം  70 : 4

നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.

നിരീക്ഷണം

ദാവീദ് രാജാവിന് ദൈവത്തിന്റെ സംരക്ഷണം വേണമായിരുന്നു. എന്നാൽ സഹായത്തിനായി ദാവീദ് നിലവിളിക്കുന്നതിനിടെ അദ്ദേഹം എല്ലാവരോടും ഇപ്രകാരം പറഞ്ഞു “പ്രശ്നത്തിലായ എല്ലാവരും സന്തോഷിക്കണം കാരണം നിങ്ങൾ പ്രശ്നത്തിലാകുമ്പോൾ സഹായിക്കുവാൻ കഴിവുള്ള ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത് എന്ന്”. അല്ലെങ്കിൽ ഇപ്രകാരം പറയാം “നമ്മുടെ ദൈവം മഹാനാണ്”!!

പ്രായോഗികം

യേശുവിൽ നിന്ന് നമുക്ക് എപ്പോഴെങ്കിലും നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടിയായി ഒരു വാക്ക് കേൾക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഇതാണ് “ആവശ്യത്തിലിരിക്കുമ്പോൾ സഹായിക്കുവാൻ കഴിയുന്ന ദൈവം.” നാം പലപ്പോഴും ദൈവസഹായത്തിനായി നിലവിളിക്കുന്നവരാണ് എന്നാൽ ദൈവം വലിയവനാണെന്ന ബോധം ഇല്ലാത്തവരായി നാം തീരാറുണ്ട്. പലപ്പോഴും നമ്മുടെ കഷ്ടതയുടെ നടുവിൽ നാം ഇപ്രകാരമെക്കെ ചിന്തിക്കുകയും പറയുകയും ചെയ്യാറുണ്ട്. ദൈവമേ അങ്ങ് വലിയവനാണോ? അങ്ങേയ്ക്ക് എന്നെ സഹായിക്കുവാൻ കഴിയുമോ? അങ്ങ് എന്നെ സഹായിച്ചേ മതിയാവുകയുള്ളൂ, അങ്ങയുടെ സഹായം എനിക്ക് ആവശ്യമാണ്. അങ്ങ് എവിടെയാണ് അങ്ങയേക്ക് എന്നെ സഹായിക്കുവാൻ കഴിയുമെന്ന് വിചാരിക്കുന്നുണ്ടോ? എന്നൊക്കെ നാം നിലവിളിക്കാറുണ്ട്. എന്നാൽ ഇങ്ങനെ സഹായത്തിനായി നിലവിളിക്കുന്നതിനിടയിൽ ഒന്ന് നിർത്തി “ദൈവമേ അങ്ങ് വലിയവനാണ്” എന്ന് കൂടെ ഒന്ന് നിലവിളിച്ചു പറയുന്നത് നന്നായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ ദൈവത്തിന്റെ വലിയ മഹത്വം നമ്മുടെ വലിയ പ്രശ്നത്തെ മാറ്റുവാൻ ഇടായകും. അങ്ങനെയെങ്കിൽ ആ ദൈവം വലിയവാനാണ് എന്ന ബോധം നമ്മുടെ ഹൃദയത്തിൽ വരുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ ഒന്നും അല്ല എന്ന ഉറപ്പ് നമുക്ക് ലഭിക്കുകയും നമ്മുടെ വിഷയത്തിന് പരിഹാരം ലഭിക്കുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഏതൊരു പ്രശ്നത്തെക്കാളും അങ്ങ് വലിയവനാണ് എന്ന് ഉറപ്പ് നൽകിയതിനായി നന്ദി. ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ അതിജീവിക്കുവാനുള്ള ദൈവ കൃപ തന്ന് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ