“മാനസാന്തര മനോഭാവം”
വചനം
“നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു”
നിരീക്ഷണം
വിശുദ്ധ പൌലോസ് എഫെസോസിലെ വളർന്നു വരുന്ന സഭയോട് ബുദ്ധി ഉപദേശിക്കുന്നു. സഭയിലെ ചിലർ ജാതീയമായ പഴയ രീതികളിലേക്ക് മടങ്ങുകയാൽ പൌലോസ് ഖേദിച്ചു . ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ച രീതിയിങ്ങനെയല്ലെന്ന് അദ്ദേഹം ആദ്യം ഓർപ്പിച്ചു. ഇന്ദ്രീയതയും, അശുദ്ധിയും ഉള്‍പ്പെടുന്ന പഴയ ജാതീയ ചിന്താഗതിയിലേക്ക് പോകരുതെന്നും പകരം “നിങ്ങളുടെ മനോഭാവത്തിൽ” മാറ്റം വരുത്തേണ്ടതുണ്ടെന്നും പൌലോസ് അവരെ നിഷ്കർഷിച്ചു.
പ്രായോഗികം
നമ്മുടെ വാക്കുകളും പ്രവൃത്തികളും മാറണം പക്ഷേ ആദ്യം മനസ്സ് ആണ് മാറേണ്ടത്. ഒരാളുടെ ചിന്താരീതിയും, അതുപോലെ വിവരങ്ങള്‍ സ്വീകരിക്കുന്നരീതിയും മാറണം. ഒരു വ്യക്തി യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചാൽ ആ വ്യക്തി പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിലെല്ലാം തന്നെ വലീയ വ്യത്യാസം വരേണ്ടതാണ്. മനസ്സിൽ നിന്നും അതു തുടങ്ങുന്നു. അപ്പോള്‍ ആ വ്യക്തിയുടെ മനസ്സിൽ പഴയ ചിന്താഗതിയും പുതിയ ചിന്താഗതിയും തമ്മിൽ ഒരു മാനസ്സീക യുദ്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ദൈവ വചനപ്രകാരമുളള ചിന്താഗതി വിജയിക്കേണം. യേശുവിനെ അറിയുന്നതിന് മുമ്പ് എല്ലാവരുടെയും ചിന്താഗതി വളരെ മോശമാണ്. എന്നാൽ ഫിലി. 2 : 5 ൽ വിശുദ്ധ പൌലോസ് പറഞ്ഞിരിക്കുന്നത് “ക്രിസ്തു യേശുവിലുളള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” അദ്ദേഹം ഇങ്ങനെ പറഞ്ഞതിനർത്ഥം ഓരോരുത്തർക്കും അവരവരുടെ ചിന്താഗതികള്ക്കുമാറ്റം വരുത്താൻ കഴിയും. പഴയ ജീവിത രീതിയിൽ ചിന്തിക്കേണ്ടതില്ല. നിങ്ങളുടെ ചിന്തയ്ക്കുമാറ്റം വരുന്നില്ലെങ്കിൽ നിങ്ങള്‍ മാനസാന്തരപ്പെട്ടപ്പോള് യേശുവിനോട് ചെയ്ത ഉടമ്പടി പാലിക്കുന്നില്ല എന്നതാണ്. നാറുന്ന ചിന്ത ഉപേക്ഷിച്ച് സൗരഭ്യമായ ദൈവീക ചിന്ത ഭവനങ്ങളിൽ ഉടലെടുക്കണം. അപ്പോള്‍ സമാധാനം നിലനിൽക്കും. യേശുവിന്റെ ഭാവം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നവർ മത്തായി 5,6,7 അധ്യായങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. ആ വചനങ്ങളിൽ പറഞ്ഞിരിക്കുന്നതു പോലെ ചെയ്താൽ മാനസാന്തരത്തിന്റെ മനോഭാവത്തിൽ വളരാൻ തുടങ്ങും.
പ്രാർത്ഥന
യേശുവേ,
എന്റെ മനോഭാവത്തിൽ മാറ്റം വരുത്തുവാൻ എന്നെ സഹായിക്കുന്നതിനാൽ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ ഹൃദയത്തിലെ ധ്യനവും എന്റെ വായിലെ വാക്കുകളും അങ്ങേയ്ക്ക് പ്രസാധകരമായിരിക്കേണമേ. നിഷേധാത്മകതയിൽ നിന്നും സംശയങ്ങളിൽ നിന്നും യഥാർത്ഥ വിശ്വാസത്തിലേക്കും പ്രത്യാശയിലേയ്ക്കും സ്നേഹത്തിലേയ്ക്കും മാറാൻ എന്നെ സഹായിക്കേണമേ. ആമേൻ