Uncategorized

“മിസ്രയിമിന് പുറത്ത് വരിക”

വചനം

സങ്കീർത്തനം 81 : 10

മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും.

നിരീക്ഷണം

മിസ്രയീം എന്ന വാക്ക് അക്ഷരാർത്ഥത്തിലും ആലങ്കാരികമായും ഉപയോഗിക്കാവുന്നതാണ്. തീർച്ചയായും ദൈവം യിസ്രായേലിനെ മിസ്രയീം അടിമത്തത്തിൽ നിന്നും വിടുവിച്ചു എന്നത് നമുക്ക് ദൈവ വചനത്തിൽ നിന്ന് മനസ്സിലാക്കാവുന്ന കാര്യമാണ്. എന്നാൽ മിസ്രയീം എന്നത് ഇന്ന് താങ്കൾ അനുഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അടിമത്തത്തിന്റെ സാദൃശ്യം ആയിരിക്കാം.

പ്രായോഗികം

യിസ്രായേൽ ജനം ഏകദേശം 400 വർഷം മിസ്രയീം അടിമത്വത്തിൽ കഴിയേണ്ടിവന്നു. ആ കാലയളവിലെല്ലാം അവരുടെ ജീവിതം ഒരു ജയിലറ വാസമായിരുന്നു എന്നതാണ് സത്യം. ആ സമയത്ത് യഹോവയായ ദൈവം അവരെ ആ ജയിലറയിൽ നിന്നും വിടുവിച്ചു. ആ വിടുതലിന്റെ സന്തോഷവും ആഘോഷവും ആസ്വദിക്കുവാൻ യിസ്രായേൽ ജനത്തിന് കഴിയാതെ പോയി. കാരണം ദൈവം അവരോട് പറഞ്ഞു നിങ്ങളുടെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കാം.  എന്നാൽ യിസ്രായേൽ ജനം മസ്രയിമിലെ ഭക്ഷണത്തെക്കുറിച്ചും അവിടേയക്ക് മടങ്ങപ്പോകുന്നതിനെക്കുറിച്ചും പറഞ്ഞ് ദൈവത്തെ കോപിപ്പിച്ചു. ചിലപ്പോൾ നാമും അങ്ങനെ തന്നെ സംസാരിക്കാറുണ്ട്. ദൈവം നമുക്ക് അനുഗ്രഹങ്ങളെ തരും എന്ന വാഗ്ദത്തത്തോടെയാണ് വിളിച്ചതെങ്കിലും ഈ ലോകജീവിത്തിൽ ദൈവീക വാഗ്ദത്തങ്ങളെ മറന്ന് കണ്ണ് ഈ ലോകത്തിലേയ്ക്ക് പായിക്കുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ന് യേശുക്രിസ്തുവിന്റെ ആഗ്രഹം നിങ്ങളുടെ ഉള്ളിൽ നിന്ന് മിസ്രയീം (ഈ ലോകം) പൂർണ്ണമായി പുറത്തു പോകണം എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ ആഗ്രഹം ഉണ്ട്. ഈ ലോകത്തിലേയ്ക്ക് എന്റെ കണ്ണുകളെ പായിക്കാതെ ജീവിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ