“യഹോവ നീതിമാൻ, നീതി ഇഷ്ടപ്പെടുന്നു അവൻ നമ്മെ കാണുന്നു”
വചനം
“യഹോവ നീതിമാൻ, അവൻ നീതിയെ ഇഷ്ടപ്പെടുന്നു, നേരുളളവർ അവന്റെ മുഖം കാണും.”
നിരീക്ഷണം
നമ്മുടെ മഹാനായ ദൈവത്തെക്കുറിച്ച് സങ്കീർത്തനക്കാരൻ അതിശയകരമായ ഒരു പ്രസ്താവന നടത്തുന്നു. അദ്ദേഹം പറഞ്ഞതിൽ യാതൊരു സംശയവുമില്ല. തീർച്ചയായും നമ്മുടെ സ്നേഹനിധിയായ രക്ഷകന്റെ കൈവശമുളള “മൂന്ന് + അടയാളങ്ങള്‍” ആണ്. ഒന്നാമതായി നമ്മുടെ ദൈവം നീതിമാനാണ്. രണ്ടാമതായി നമ്മുടെ ദൈവം നീതീയെ ഇഷ്ടപ്പെടുന്നു. മൂന്നാമതായി നമ്മുടെ ദൈവം നമ്മെ മുഖാമുഖമായി കാണുമെന്ന് ഉറപ്പുനൽകിയിരിക്കുന്നു!
പ്രായോഗികം
ദയവായി തെറ്റിദ്ധരിക്കരുത്, ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിന് കുറഞ്ഞത് ഒരു ദശലക്ഷത്തിൽ കൂടുതൽ അടയാളങ്ങള്‍ ബന്ധിപ്പിച്ചു പഠിക്കാനുണ്ടെന്ന് അറിയാം എന്നാൽ ഇവിടെ മൂന്നെണ്ണംമാത്രം എടുത്തുപറയാൻ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് നീതിയുളള ഒരു ദൈവത്തെ വേണ്ടേ? നിങ്ങള്‍ ഗൗരവമായി ഒന്നുചിന്തിക്കുമോ? നമ്മുടെ ദൈവം ധിക്കാരപരമായ ജീവിതത്തെയും പൂർണ്ണമായ ധിക്കാരത്തെയും പ്രശംസിക്കുകയാണെങ്കിൽ നാം എന്തുചെയ്യും? കുലപാതകം പ്രാത്സാഹിപ്പിക്കുകയും, വിവാഹത്തെ തരം താഴ്ത്തുകയും ചെയ്താൽ എങ്ങനെയിരിക്കും? അങ്ങനെയെക്കെ ആണെങ്കിൽ നാം ഇപ്പോള്‍ ജീവിക്കുന്ന ഈ ലോകം പോലെ ആക്കും. എന്നാൽ നമ്മുടെ ദൈവമായ യഹോവ നീതിയെ ഇഷ്ടപ്പെടുന്നു. ഈ ലോകത്ത് എല്ലായിടത്തും നാം എന്താണ് കാണുന്നത്? നീതിയുടെ സംമ്പൂർണ്ണ തകർച്ച. ബലഹീനതയും നിശ്ശബ്ദതയുമാണ് ഇന്നത്തെ ലോകം എന്ന് തോന്നുന്നു. അനീതിക്കെതിരെ പോരാടുവാൻ കഴിയാതെ ആളുകള്‍ അവരുടെ വീടുകളിൽ മറഞ്ഞ് ഇരിക്കുന്നതായി കാണപ്പെടുന്നു. നാട്ടിലെ അനീതിയെ അപകീർത്തിപ്പെടുത്താനുളള ധൈര്യം വളരെ കുറവാണ്! നീതിമാൻമാർക്കുവേണ്ടി ദൈവം കരുതിയിരിക്കുന്ന നന്മകള്‍ ഓർക്കുമ്പോള്‍ ശരിക്കും ആവേശഭരിതമാകുന്നു. നാം ദൈവത്തെ നേരിട്ട് കാണുമെന്ന് ഉറപ്പിച്ചു പറയുന്നു! നാം അതിനായി കാത്തിരിക്കുകയാണ്. എന്നാൽ നാം ഈ ലോകത്തെ നോക്കുമ്പോള്‍ ലോകത്തിൽ വസിക്കുന്നവർ ദൈവത്തെ കാണും എന്ന വസ്തുത പാടേ മറന്നുകൊണ്ട് അവരവരുടെ ഇഷ്ടപ്രകാരം ജീവിക്കുന്നു. ദൈവ വചനത്തിൽ നമ്മുടെ ദൈവത്തിന്റെ മൂന്ന് സ്വഭാവങ്ങളാണ് നാം വായിക്കുന്നത്. ഈ സ്വഭാവങ്ങള്‍ ദൈവത്തിന് ഉണ്ടെന്ന് മനസ്സിലാക്കി അപ്രകാരം നമ്മുടെ ജീവിതം ക്രമീകരിക്കുവാനുളള സമയമാണിത്. പാഴാക്കാൻ സമയമില്ല, കർത്താവ് വേഗം വരുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ഹിതപ്രകാരം ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ശത്രുവായ പിശാചിനാൽ ദിവസവും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായിട്ടുണ്ട്, എന്നാലും അവനെ പരാജയപ്പെടുത്തി മുന്നേട്ട് പോകാൻ കൃപ നൽകേണമേ. അങ്ങ് എന്റെ പക്ഷത്ത് ഉളളതുകെണ്ട് ഞാൻ ജീവിക്കുന്നു. അങ്ങ് എന്തുപറയുന്നുവോ അത് ചെയ്യുവാൻ ഞാൻ തയ്യാറാണ് അതിനായി എന്നെ സഹായിക്കേണമേ. ആമേൻ