Uncategorized

“മൗനം നല്ലതല്ലാതാകുമ്പോൾ”

വചനം

സദൃശ്യവാക്യം 31 : 8

ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ.

നിരീക്ഷണം

കഴിയുമെങ്കിൽ സ്വയം സംസാരിച്ച് നിൽക്കുവാൻ കഴിവില്ലാത്തവർക്കുവേണ്ടി സംസാരിക്കണമെന്ന് ദൈവം നമ്മോട് ഈ വചനത്തിലൂടെ ഓർമ്മിപ്പിച്ചിരിക്കുന്നു.

പ്രായേഗീകം

ചരിത്രത്തിൽ വച്ച് ഏറ്റവും ധനികരായ ആളുകളിൽ ഒരാളായിരുന്നു ശലോമോൻ. ആകയാൽ ദരിദ്രർക്കുവേണ്ടി ശലോമോൻ രാജാവ് ധാരാള കാര്യങ്ങൾ പറയുകയുണ്ടായി. ഒരു സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു, ദരിത്രരോട് ദയകാണിക്കുന്നവൻ കർത്താവിന് കടം കൊടുക്കുന്നു എന്ന്, (സദൃശ്യവാക്യം 19:17) ഇവിടെ ശലോമോൻ പറയുന്നത് ഒരാൾക്ക് സ്വയം സഹായിക്കുവാൻ കഴിയാത്ത സമയത്ത്, അയാൾക്കുവേണ്ടി നമുക്ക് സംസാരിക്കുവാൻ കഴിയുമെങ്കിൽ നാം അത് ചെയ്യണമെന്നാണ്. തങ്ങൾക്കുവേണ്ടി എന്തെങ്കിലും പറയണമെന്ന് മാത്രം ആവശ്യപ്പെടുന്ന ചിലരോടൊപ്പം ഉണ്ടായിരുന്ന നിരവധി സാഹചര്യങ്ങൾ നമുക്ക് ഓർക്കുവാൻ കഴിയും. അവർക്ക് സ്വയം സ്വാധീനിക്കുവാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. പക്ഷേ അതിന് കഴിയുന്ന ഒരാൾ സംസാരിച്ചപ്പോൾ കാര്യങ്ങൾ പെട്ടെന്ന് മാറി. കാരണം അദ്ദേഹം  പ്രത്യേകതകൾ ഉള്ള ആളായതികൊണ്ട് അല്ല മറിച്ച് സംസാരിക്കുവാൻ കഴിയുന്ന ഒരാളായതുകൊണ്ടാണ്. സ്വയം സംസാരിക്കുവാൻ കഴിയാത്ത ഒരാൾക്കുവേണ്ടി സംസാരിക്കുന്ന ഒരാൾ നിങ്ങൾക്ക് ആകാം. അതുചെയ്യുമ്പോൾ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുവാൻ കഴിയും. ദൈവം കല്പിക്കുന്നത് അത്രയേ ഉള്ളൂ, അത് ചെയ്യുക. നിങ്ങൾ അത് ചെയ്യുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന സംതൃപ്തിയുടെ ബോധം അതിശയകരമായിരിക്കും. നിങ്ങൾ അങ്ങനെ ചെയ്ത ഒരു സമയത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാൻ കഴിയുമോ? ആ നേട്ടത്തെക്കുറിച്ച് ഓർമ്മയുണ്ടോ? അങ്ങനെചെയ്യേണ്ട സന്ദർഭം ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്തുവാൻ കഴിയാതിരുന്ന സന്ദർഭവും നമുക്കു ഓർക്കുവാൻ കഴിയും. അങ്ങനെ ഇനി ഒരിക്കലും സംഭവിക്കരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. കാരണം ചില സന്ദർഭങ്ങളിൽ നിശബ്ദത നല്ലതല്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

സ്വയം സംസാരിക്കുവാൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ