Uncategorized

“യഥാർത്ഥ പ്രീതി”

വചനം

ലൂക്കോസ് 2 : 52

യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.

നിരീക്ഷണം

പൌലോസ് അപ്പോസ്തലനോടൊപ്പം മിഷനറി യാത്രകള്‍ ചെയ്യുകയും അപ്പോസ്തല പ്രവർത്തികളുടെ പുസ്തകം എഴുതുകയും ചെയ്ത അതേ ലൂക്കോസ് ഈ വചനത്തിൽ എഴുതി യേശു ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും വളർന്നു വന്നു.

പ്രായോഗികം

ഒരു വ്യക്തിയുടെ വളർച്ച എന്ന് പറയുന്നത് ആ വ്യക്തിയുടെ സ്വഭാവവും കൂടെ ഉള്‍കൊള്ളുന്നതാണെന്ന് കാണാം. യേശുവിനെ സംബന്ധിച്ചിടത്തോളം, അവന്റെ പ്രശസ്തി അവന്റെ ദൈവീക സ്വഭാവത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. ദൈവീക സ്വഭാവം വളർത്തിയെടുക്കുന്ന ഏതൊരു വ്യക്തിയും അവരുടെ ധാർമ്മീക തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുവാൻ പഠിക്കുന്നു. ആ രീതിയിലുള്ള അച്ചടക്കത്തോടുകൂടെ ജ്ഞാനവും പിന്തുടരുന്നു. നല്ല ധാർമ്മീക സ്വഭാവവും ജ്ഞാനവുമുള്ള ആളുകളെ നമുക്ക് പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിയും. അങ്ങനെയുള്ളവർക്കെല്ലാം ദൈവത്തോടും മനുഷ്യരോടും യാഥാർത്ഥ പ്രീതിയും ഉണ്ടായിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെക്കുറിച്ചുള്ള ജ്ഞാനത്തിൽ വളരുവാൻ എന്നെ സഹായിക്കേണമേ. ദൈവത്തിനും മനുഷ്യർക്കും പ്രീതിയുള്ള ഒരു ക്രീസ്തീയ ജീവിതം നയിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ