Uncategorized

“യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുക”

വചനം

യോവേൽ 2 : 32

എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.

നിരീക്ഷണം

യിസ്രായേലിന്റെ ചരിത്രത്തിലെ പ്രക്ഷുബ്ദമയ ഒരു സമയത്ത് യേവേൽ പ്രവാചകൻ എഴുതിയതാണ് ഈ വചനം. ഇത് പാപപരിഹാര ദിവസത്തിന്റെ ഒരു ചിത്രം കൂടിയാണ്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉള്ള ലളിതമായ ചരിത്ര സത്യം, ലളിതമായി പറഞ്ഞാൽ നിങ്ങൾ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചാൽ നിങ്ങൾ രക്ഷിക്കപ്പെടും എന്നുള്ളതാണ്.

പ്രായേഗീകം

ദൈവം തന്റെ ജനത്തിന്റെ നിലവിളി കേൾക്കുന്നു എന്ന് നമുക്ക് വിശ്വസിക്കുകയും അത് സത്യമാണെന്ന് നാം മനസ്സിലാക്കുകയും ചെയ്യുന്നവരാണ്. യേശുവിനെ അനുഗമിക്കുന്ന നമുക്ക് ഈ ഭൂമിയിലെ ജനങ്ങൾ എല്ലാം ദൈവത്തിന്റെ ജനമാണെന്ന് മനസ്സിലാക്കുവാൻ ചിലപ്പോൾ പ്രയാസമായിരിക്കാം. എന്നാൽ നമ്മുടെ ദൈവം സ്നേഹ നിധിയായ ഒരു പിതാവാണ്, ആകയാൽ അവൻ നമ്മുടെ നിലവിളി കേൾക്കുന്നു. ചിലയാളുകൾ തങ്ങൾക്ക് ആരോഗ്യമുള്ളപ്പോൾ ദൈവത്തെ വിളിക്കുവാൻ മടിക്കും എന്നാൽ ഈ ലോകത്തിലെ ആർക്കും അവരെ സുഖപ്പെടുത്തുവാൻ കഴിയുകയില്ല എന്ന് അറിയുമ്പോൾ ദൈവത്തോട് നിലവിളിക്കുവാൻ അവർ തയ്യാറാകും. എന്നാൽ നാം ഏതു സാഹചര്യത്തിൽ ദൈവത്തെ വിളിച്ചാലും ഉത്തരം തരുവാൻ ദൈവം തയ്യാറാണ്, എന്നാൽ നാം ദൈവത്തെ വിളിക്കുവാൻ തയ്യാറാണോ?

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഏത് ആവശ്യങ്ങൾക്കും ആദ്യം അങ്ങയെ വിളിച്ചപേക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ