“യഹോവെക്കായി കാത്തിരിക്കുക!”
വചനം
സങ്കീർത്തനം 33 : 20
നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
നിരീക്ഷണം
ദാവീദ് രാജാവ് ഭരണത്തിന്റെ ഉന്നതിയിൽ ആയിരിക്കുമ്പോൾ തന്റെ സൈന്യത്തിൽ 1.3 ദശലക്ഷം പോരാളികൾ ഉണ്ടായിരുന്നു. ദാവീദ് രാജാവിന്റെ സൈന്യബലത്താലും പോരാട്ട വീര്യത്തലും അനേക വർഷങ്ങൾ തന്നെ പരാജയപ്പെടുത്തുവാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ ഈ വചനത്തിൽ ദാവീദ് രാജാവ് ഇപ്രകാരം പറയുന്നു, ഞാനും യിസ്രായേൽ ജനം ഒന്നാകെ യഹോവയ്ക്കായി പ്രത്യാശയോടെ കാത്തിരിക്കുന്നു. കാരണം ദൈവമാണ് നമ്മെ സഹായിക്കുന്നത് മാത്രമല്ല നമ്മെ സംരിക്ഷിക്കുന്നതും യഹോവയായ ദൈവം തന്നെ. അതായിരുന്നു ദാവീദിന്റെ ഹൃദയം.
പ്രായോഗികം
പുരാതനകാലത്ത് 1.3 ദശലക്ഷം ആളുകളുള്ള സൈന്യത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാൻ കഴിയുമോ? അവർക്കുള്ള ഭക്ഷണം, അവരെ പാർപ്പിക്കുന്നതിനായി വൃത്തിയുള്ള സ്ഥലം, അവരുടെ മാലിന്യം നീക്കം ചെയ്യുക ഇതൊക്ക ദാവീദ് നന്നായി ചെയ്തു. അന്നത്തെക്കലത്ത് ദാവീദ് രാജാവിനെപ്പോലെ സൈന്യബലമുള്ള ഏതൊരു രാജവും പറയും എല്ലാ യുദ്ധത്തിലും ജയിക്കുന്നത് എന്റെ സൈന്യബലത്തിലാണ് എന്നായിരിക്കും. എന്നാൽ ദാവീദ് രാജാവ് അങ്ങനെയല്ല പറഞ്ഞത്, അദ്ദേഹം മോശയെപ്പോലെ “അങ്ങയുടെ സാന്നിധ്യം എന്നേട് കൂടെ പോരുന്നില്ലാ എങ്കിൽ എന്നെ അയക്കരുതേ” (പുറപ്പോട് 33.15) എന്നായിരുന്നു പറഞ്ഞത്. യഹോവയായ ദൈവത്തിന്റെ മാർഗ്ഗ നിർദ്ദേശം പ്രാപിക്കുവാനായി ദാവീദ് രാജാവ് കാത്തിരിക്കുവാൻ തയ്യാറായി. തന്നെ ഈ മഹത്തായ രജ്യസ്ഥാനത്ത് കൊണ്ടുവന്നത് ദൈവമാണെന്നും തന്റെ എല്ലാവഴികളെയും സംരിക്ഷിക്കുന്നത് ദൈവമാണെന്നും തിനിക്ക് അറിയാമായിരുന്നു. ദൈവത്തിനായി കാത്തിരിക്കുന്നതിലാണ് ശക്തിയിരിക്കുന്നത് എന്ന് അവന് മനസ്സിലായി. ഒരു നിമിഷം കൊണ്ട് ഗ്രഹങ്ങളെ തകർക്കുവാൻ ദൈവത്തിന് കഴിയും, ദൈവം ഇല്ലാതെ നാം സ്വയം എന്തെങ്കിലും ചെയ്യുവാൻ ഇറങ്ങിതിരിച്ചാൽ ഒരു നിമിഷം കൊണ്ട് നാം തകർന്നു പോകുവാൻ ഇടയാകും. താങ്കൾ ഇപ്പോൾ ചിന്തിക്കുന്നായിരിക്കും “ഓ കാത്തിരിപ്പ് മടുത്തു…” എന്ന്, എന്നാൽ കാത്തിരുന്നാൽ മാത്രമേ യഥാർത്ഥ വിജയം ലഭിക്കുകയുള്ളൂ. നാം യഹോവെക്കായി പ്രത്യാശയോടെ കാത്തിരിക്കുന്നുവെങ്കിൽ നമുക്കെതിരെ വരുന്ന ശത്രു പരാജയപ്പെടും.
പ്രാർത്ഥന
പ്രീയ യേശുവേ,
കഴിഞ്ഞ നാളുകളിൽ എന്റെ പ്രവർത്തന മേഖലകളിൽ കർത്താവിനായി കാത്തിരിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇനി അങ്ങയുടെ നിർദ്ദേശങ്ങൾക്കായി കാത്തരിക്കുവാൻ ഞാൻ തീരുമാനിക്കുന്നു അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ