Uncategorized

“യഹോവ കരുതിക്കൊള്ളും”

വചനം

ഉൽപ്പത്തി 22 : 8

ദൈവം തനിക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനെ, എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.

നിരീക്ഷണം

അബ്രഹാം തന്റെ ഏകജാതനായ മകനെ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ മോറിയ മലയിലേയക്ക് പോകുന്ന സാഹചര്യം ആണ് ഈ വേദ ഭാഗം. അബ്രഹാം ദൈവ ശബ്ദം കേട്ട് യാഗത്തിനായി പോകുന്ന യാത്രയിൽ യിസഹാക്ക് തന്റെ പിതാവിനോട് തീയും വിറകും നമ്മുടെ പക്കലുണ്ട് എന്നാൽ യാഗമൃഗം എവിടെ എന്ന ചോദ്യത്തിന് പിതാവായ അബ്രഹാമിന്റെ മറുപടിയാണ് “യഹോവ കരുതിക്കൊള്ളും”.

പ്രായോഗികം

ദൈവവചനം വായിക്കുന്ന വിശ്വാസികൾക്ക് സുപരിചിതമായ ഒരു വേദ ഭാഗമാണിത്. യിസഹാക്കിന് അവനെയാണ് യാഗം കഴിക്കുവാൻ കൊണ്ടു പോകുന്നതെന്ന് അറിയില്ലായിരുന്നു. അതിനാൽ തന്നെ തന്റെ പിതാവിനോട് ഹൃദയ സ്പർശിയായ ഒരു ചോദ്യം ചോദിച്ചു. അവന്റെ പിതാവ് മറുപടി പറഞ്ഞു “യഹോവ കരുതിക്കൊള്ളും”. തീർച്ചായയും, ആ വിശ്വാസത്തിന്റെ വാക്ക് അതുപോലെ ഭവിച്ചു. അബ്രഹാം തന്റെ മകനെ യാഗം അർപ്പിക്കുന്നതിന് മുമ്പ് കൃത്യസമയത്ത് ദൈവം കാട്ടിൽ ഒരു ആട്ടുകൊറ്റനെ കരുതിയിരുന്നു എന്ന് വചനത്തിൽ നമുക്ക് കാണുവാൻ കഴിയും. ആകയാൽ പ്രീയ ദൈവ പൈതലേ, ഇന്ന് താങ്കൾ എന്താണ് പ്രതീക്ഷിച്ച് പ്രാർത്ഥിക്കുന്നത്? പ്രതീക്ഷ നഷ്ടപ്പെടുത്താതെ പ്രാർത്ഥിക്കുമെങ്കിൽ തീർച്ചായും ദൈവം തക്ക സമയത്ത് നിങ്ങൾക്കുവേണ്ടി കരുതികൊള്ളൂം.

പ്രാർത്ഥന

പ്രീയ യേശുവേ,

അബ്രഹാമിനുവേണ്ടി കരുതിയ അങ്ങ് എനിക്കുവേണ്ടിയും കരുതിക്കൊള്ളും എന്ന പൂർണ്ണ വിശ്വസത്തോടെ മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ