“യേശുക്രിസ്തുവിനെ ധരിക്കുക”
വചനം
ഗലാത്ത്യർ 3 : 27
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
നിരീക്ഷണം
അപ്പോസ്തലനായ പൌലോസ് തന്റെ മുൻ ലേഖനത്തിൽ ഇപ്രകാരം എഴുതി നാം യേശുക്രിസ്തുവിനെ സ്വീകരിക്കുന്നതിന് മുൻപ് നിയമങ്ങള്‍ക്ക് അടിമകളായിരുന്നു. എന്നാൽ ഈ വചനത്തിൽ താൻ എഴുതിയിരിക്കുന്നു ഇപ്പോള്‍ നാം യേശുക്രിസ്തുവിനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ സ്നാനം ഏറ്റതിനാൽ നാം യേശുക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
പ്രായോഗികം
നമ്മുടെ പുറം വസ്ത്രത്തെ നോക്കികൊണ്ട് നാം എങ്ങനെയുള്ള വ്യക്തിയാണെന്ന് ഏകദേശം പറയുവാൻ കഴിയും, എല്ലയിപ്പോഴും അത് ശരിയാകണമെന്നില്ല. എന്നാൽ ഭൂരിഭാഗം സമയവും അത് ശരിയാണ്. പുറത്തു ധരിക്കുന്നത് അകത്ത് എങ്ങനെ ആയിരിക്കുന്നു എന്നതിന്റെ വെളിപ്പെടുത്തലാണ്. എന്നാൽ നാം യേശുക്രിസ്തുവിനെ ധരിച്ചിരിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിന്റെയും അത്മാവിന്റെയും ഉള്ളിൽ സംഭവിച്ചത് പുറത്ത് കാണേണ്ടത് ആവശ്യമാണ്. യേശുവിനെ സ്വീകരിക്കുന്നതിന് മുമ്പ് ഹൃദയവും, ആത്മാവും പലപ്പോഴും തകർന്നും ഒടിഞ്ഞും മുറിവേറ്റതുമായി കാണപ്പെടുന്നു . ആ അവസ്ഥയ്ക്ക് ഉള്ളിൽ മാറ്റം വരുമ്പോള്‍ അത് പുറത്തുകാണണം എന്നത് ന്യായമായ കാര്യമാണ്. അപ്പോഴാണ് നാം യേശുവിനെ ധരിച്ചിരിക്കുന്നു എന്ന് പറയുവാൻ കഴിയുന്നത്. നമ്മുടെ അകത്ത് മാറ്റം വരുമ്പോള്‍ നമ്മുടെ സ്വഭാവത്തിന് മാറ്റം വരും അത് പുറത്തുള്ളവർ കാണുകയും അവർ നാം ക്രിസ്തുവിനെ സ്വീകരിച്ചതുകൊണ്ടാണ് തമ്മുടെ സ്വഭാവത്തിന് മാറ്റം വന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഉള്ളിൽ അങ്ങ് കടന്നുവന്നപ്പോള്‍ എന്റെ തകർക്കപ്പെട്ട ഹൃദയവും മനസ്സിനും വിടുതൽ തന്നു അത് എന്റെ പുറത്തും കാണപ്പെടുന്ന രീതിയിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ഞാൻ യേശുക്രിസ്തുവിനെ ധരിച്ചിരിക്കുന്നു എന്ന് എന്നെ കാണുന്നവർ മനസ്സിലാക്കുവാൻ തക്കരീതിയിൽ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ