“യേശുക്രിസ്തുവിലൂടെയുള്ള വിജയം”
വചനം
1 കൊരിന്ത്യർ 15 : 57
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
നിരീക്ഷണം
മരണത്തെക്കുറിച്ചും, മരണത്തിന്റെ വിഷമുള്ളിനെക്കുറിച്ചും, യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിനാൽ മരണത്തെ കീഴടക്കിയതിനെക്കുറിച്ചും എഴുതിയതിനുശേഷം മരണത്തെ ഭയപ്പെടുവാൻ നമുക്ക് ഒരു കാരണവും ഇല്ല എന്ന് പൌലോസ് അപ്പേസ്തലൻ വ്യക്തമാക്കി. മരണത്തെ ഭയപ്പെടുവാൻ നമുക്ക് ഒരു കാരണവും ഇല്ല, യേശുക്രിസ്തൂവിലൂടെ മരണത്തിന്മേൽ നമുക്ക് ജയം ഉണ്ട്.
പ്രായോഗികം
നമുക്കു ചുറ്റും നടക്കുന്ന ഏതൊരു മത്സരത്തിലും അതിൽ പങ്കെടുക്കുന്ന സ്ത്രീകളായാലും, പുരുഷന്മാരായാലും, കുട്ടികളായാലും എല്ലായിപ്പോഴും വിജയത്തിനായി ശ്രമിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. എന്നാൽ നാം ചെയ്യുന്ന എല്ലാ പ്രവർത്തിയിലും എല്ലായ്പ്പോഴും വിജയം നേടുവാൻ കഴിയുമോ? വിദ്യാഭ്യാസ മേഖലയിലും എന്തുകൊണ്ടെന്ന എല്ലാ ചോദ്യത്തിനും ഉത്തരം എഴുതി എല്ലാവിഷയത്തിനും എ+ വാങ്ങി വിജയിക്കണമെന്ന് എല്ലാ കുട്ടികൾക്കും ആഗ്രഹമുണ്ട്. എന്നാൽ എല്ലാവരും വിജയം ആഗ്രഹിച്ചാലും അതിൽ ചിലർ തോൽവിയിലേയക്ക് വിധിക്കപ്പെട്ടതായി തോന്നും. ചിലർക്ക് അവരുടെ കുടുംബം നഷ്ടപ്പെടുന്നു, ചിലർക്ക് അവരുടെ ജോലി നഷ്ടപ്പെടുന്നു, ചിലരുടെ സ്വപ്നങ്ങൾ സഭലമാക്കുവാൻ കഴിയാതെ ഭാരപ്പെടുന്നു. അങ്ങനെയുള്ളവർക്ക് തോൽവിയുടെ വേദന നന്നായി മനസ്സിലാകും. എന്നാൽ തുടർച്ചയായി വിജയിക്കുന്നതിന് ആവശ്യമായ ഒരു അടിത്തറ സ്ഥാപിക്കുവാൻ കഴിയുന്ന ഒരു സ്ഥലമുണ്ട്, അത് യേശുക്രിസ്തുവിന്റെ പാദപീഠത്തിങ്കൽ ആണ്. ഓർക്കുക യേശു മരണത്തെയും, പാതാളത്തെയും, ശവക്കുഴിയെയും ജയിച്ച് കീഴടക്കി. അതുകൊണ്ട് “യേശുക്രിസ്തുവിൽ നമുക്ക് വിജയം ഉണ്ട് ഉറപ്പാണ്”!! താങ്കൾ ഇന്ന് ഏതുതരത്തിലുള്ള തോൽവിയലൂടെ കടന്നുപോകുന്ന വ്യക്തി ആയാലും ആ പരാജയത്തെ വിജയമാക്കി തരുവാൻ യേശുക്രിസ്തുവിന് കഴിയും. ആകയാൽ യേശുവിൽ വിശ്വസിച്ചുകൊണ്ട് അടുത്തു വരിക വിജയം ഉറപ്പാക്കിത്തരും.
പ്രാർത്ഥന
പ്രീയ യേശുവേ,
യേശുക്രിസ്തുവിലൂടെയുള്ള വിജയം എന്നും നേടിയെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ