“യേശുവിനുമാത്രം നിറയ്ക്കുവാൻ കഴിയുന്ന ആ സ്ഥലം”
വചനം
സങ്കീർത്തനം 40:17
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
നിരീക്ഷണം
ദാവീദ് രാജാവ് തന്റെ മകൻ ശലോമോൻ യഹോവയുടെ ആലയം പണിയുന്നതിനായി നൽകിയ സ്വന്തം സംഭാവനയുടെ മൂല്യം വിലമതിക്കുവാൻ കഴിയാത്തത്ര വലുതായിരുന്നു. ആ കാലത്ത് അത്തരത്തിലുള്ള സമ്പത്ത് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്തായിരുന്നു. ഈ ഭാഗം വായിക്കുകയും ദാവീദ് പറയുന്നത് കേൾക്കുകയും ചെയ്യുന്നത് കൂടുതൽ സങ്കൽപ്പിക്കുവാൻ പോലും കഴയാത്ത കാര്യമണ്, “ഞാനോ എളിയവനും ദരിദ്രനും ആകുന്നു”! എന്നിട്ടും ദാവീദിന്റെ ജീവിത്തിൽ ഉണ്ടായിരുന്ന പണത്തേക്കാൾ വളരെ കൂടുതലായ ഒന്നിനെക്കുറിച്ചാണ് ഇവിടെ ഈ വാക്യത്തിൽ പറയുന്നത്. അത് യഥാർത്ഥത്തിൽ ദുഃഖ മുളവാക്കുന്നവയാണ്.
പ്രായേഗീകം
ജീവിത്തിൽ ഒന്നിനും കുറവില്ല പക്ഷേ ആവശ്യമുള്ളത് ഇല്ല എന്ന് തോന്നിയ നിമിഷം ജീവിത്തിൽ ഉണ്ടായിട്ടുണ്ടോ? ഒരു പക്ഷേ ബാങ്കിൽ പണമുണ്ടായിരിക്കാം നല്ല വീടും ഉണ്ടായിരിക്കാം പക്ഷേ ഒരു ദിവസം കൂടെ മുന്നോട്ട് പോകുവാൻ കഴിയുകയില്ല എന്ന് ചിന്തിച്ച ദിവസം ഉണ്ടായിട്ടുണ്ടോ? ഈ രണ്ടു ചോദ്യത്തിനും ഉത്തരം അതെ, എന്നാണെങ്കിൽ, ദാവീദ് ഈ സങ്കിർത്തനം എഴുതിയപ്പോൾ ഏത് അവസ്ഥയിലായരുന്നോ അതെ അവസ്ഥയിലാണ് താങ്കൾ. ദാവീദിന് പണം ആവശ്യത്തിന് ഉണ്ടായിരുന്നു എന്നാൽ അവന്ഏറ്റവും ആവശ്യമായിരുന്ന എന്തോ അത് അവനില്ലാതെപോയി. അത് തന്റെ ജീവിത്തിലെ ആത്മീയ പാപ്പരത്വം ആയിരുന്നു. ആ അത്മായി ശൂന്യതയുടെ പാപ്പരത്വം നികത്താൻ അവൻ യഹോവയായ ദൈവത്തോ ട്നിലവിളിച്ചു. നമുക്കോരോരുത്തർക്കും ആവശ്യമായിരിക്കുന്നത് കൂടുതൽ ഈ ലോകത്തിലെ സാധനങ്ങൾ അല്ല. നമുക്ക് കൂടുതൽ വേണ്ടത് യേശുക്രിസ്തുവിനെ തന്നെയാണ്. യഥാർത്ഥത്തിൽ പൂർണ്ണമായും സന്തുഷ്ടരായ സമ്പന്നരും അല്ലാത്തവരുമായ ആളുകളെ നാം കണ്ടിട്ടുണ്ട്. അവർ യേശുവിൽ നിറഞ്ഞവരായിരുന്നു. സമ്പത്തിന് നിങ്ങളെ സന്തോഷിപ്പിക്കുവാൻ കഴിയുകയില്ല, നിങ്ങളുടെ നിറവ് യേശുവിലാണെങ്കിൽ എന്തു കുറവുണ്ടെങ്കിലും അതിന് നിങ്ങളെ ദുഃഖിപ്പിക്കുവാൻ കഴിയുകയില്ല. ദാവീദ് ദൈവത്തോടേ തന്നെക്കുറിച്ച് ഒന്ന് ചിന്തിക്കുവാൻ അപേക്ഷിക്കുന്നു. ആകയാൽ ഏത് പ്രതിസന്ധികളിലുടെ കടന്നുപോയാലും യേശു നമ്മുടെ സഹായകനും രക്ഷകനും ദൈവവുമാണെന്ന് നാം ഓരോ ദിവസവും ഓർക്കേണ്ടതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നിൽ ശൂന്യമായിരിക്കുന്ന ഇടത്തെല്ലാം അങ്ങയുടെ സാന്നിധ്യം കൊണ്ട് നിറയ്ക്കുമാറാകേണമേ. ആത്മീക ശക്തിയാൽ ഓരോ ദിവസവും മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ