Uncategorized

“യേശുവിനെ അധിക്ഷേപിക്കുവാൻ തുടങ്ങി”

വചനം

മത്തായി  13  :   55,56

ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?  ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

നിരീക്ഷണം

യേശു തന്റെ ജന്മനാടായ സനറെത്തിലേയ്ക്ക് മടങ്ങിയെത്തിയപ്പോൾ, സ്വന്തം നാട്ടിലുള്ളവർ അവരുടെ നായകനെ അഭിനന്ദിക്കുന്നതിനുപകരം, അവന്റെ വിജയത്തിൽ അസ്വസ്ഥരായതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയും. തൽഫലമായി, അവരുടെ  വിശ്വാസക്കുറവ് കാരണം യേശുവിന് അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല.

പ്രായോഗീകം

സ്വന്തം നാട്ടിലുള്ളവർ യേശുവിനെക്കുറിച്ച് ഇപ്രകാരം പറയുമ്പോൾ യേശു ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ചു നിൽക്കുന്ന സന്ദേശമായ ഗിരിപ്രഭാഷണം നൽകി കഴിഞ്ഞു. മാത്രമല്ല മരിച്ചവരെ ഉയർപ്പിക്കുകയും, അത്ഭുതങ്ങൾ ഒന്നിനുപുറകേ ഒന്നായി പ്രവർത്തിക്കുകയും, ഉപമകളിലൂടെ ജനത്തെ പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവൻ തന്റെ സ്വന്ത സ്ഥലത്ത് മടങ്ങിയെത്തിയപ്പോൾ അവിടെയുള്ളവർ യേശു ഒരു തച്ചന്റെ മകനാണെന്നും അവന്റെ സഹോദരീസഹോദരന്മാർ ഇപ്പോഴും അവിടെയുണ്ടെന്നുമുള്ള ചർച്ച ചെയ്യുകയും അവർ അവനിൽ അസൂയപ്പെടുകയും ചെയ്തു. മാത്രമല്ല അവർ യേശുവിനെ ഒരു അപരാധിയായി അധിക്ഷേപിക്കുകയും ചെയ്തു. ചിലർ മറ്റുള്ളവരെ മനഃപൂർവ്വം അധിക്ഷേപിക്കുവാൻ ശ്രമക്കുന്നത് കാണാം. നാം എല്ലാവരും തന്നെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ മറ്റുള്ളവരിൽ നിന്ന് വേദന അനുഭവിച്ചവരാണ്. നമുക്കും പലപ്പോഴും മറ്റുള്ളവരോട് അസൂയ തോന്നുന്ന രീതിയിലുള്ള പ്രലോഭനങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ അവരോട് ക്ഷമിക്കുകയോ, കൈകൊടുത്ത് നമ്മുടെ ജീവിത്തിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകാതെ സൂക്ഷിക്കും എന്ന തീരുമാനം എടുക്കുകയോ ചെയ്യണം. അല്ലെങ്കിൽ കാലക്രമേണ അത് കയ്പിലേയ്ക്കും ഒടുവിൽ വെറുപ്പിലേക്കും മാറും. നസറത്തിലെ ജനങ്ങൾ യേശുവിനെ വീട്ടിൽ കൈക്കൊണ്ട് രക്ഷ പ്രാപിക്കുന്നതിനു പകരം യേശുവിനെ അധിക്ഷേപിക്കുകയാണ് ചെയ്തത്. അതുകൊണ്ട് അവിടെ നടക്കേണ്ട അത്ഭുതപ്രവർത്തികൾ നടന്നില്ല എന്ന് വചനത്തിൽ നാം കാണുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ ദൈവം എന്ന് ഉൾകൊള്ളുന്നതുപോലെ തന്നെ എന്നോടൊപ്പം ഉള്ള സഹോദരങ്ങളെയും ഉൾക്കൊള്ളുവാനും അവരോട് ക്ഷമിക്കുവാനും, സ്നേഹിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x