“യേശുവിനെ അപേക്ഷിച്ച് ഒരു വല എന്ത്?”
വചനം
മത്തായി 4 : 20
ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
നിരീക്ഷണം
ഈ അധ്യായത്തിന്റെ ആരംഭത്തിൽ യേശു സാത്താനാൽ പരീക്ഷിക്കപ്പെട്ടു, അതിൽ കൃത്യമായി യേശു വിജയിച്ചു. അതിനുശേഷം യേശു മാനസാന്തരം പ്രസംഗിക്കുവാൻ തുടങ്ങി. അതേ സമയം, തന്നെ അനുഗമിക്കുവാൻ തന്റെ ആദ്യ ശിക്ഷ്യന്മാരെ യേശു വിളിക്കുകയും “അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുകയും ചെയ്തു” എന്ന് തിരുവെഴുത്ത് പറയുന്നു.
പ്രായോഗികം
യേശു തന്റെ ശിശ്രൂഷ ആരംഭിച്ചയിടത്ത് സാധാരണക്കാരുടെ ജോലി മത്സ്യബന്ധനം ആയിരുന്നു. എന്നിട്ടും യേശുവിനെ അനുഗമിക്കുവാനായി ഈ മത്സ്യത്തൊഴിലാളികൾ സന്തോഷപൂർവ്വം തങ്ങളുടെ ഉപജീവന മാർഗ്ഗമായ മത്സ്യബന്ധനത്തെ ഉപേക്ഷിച്ചു. രണ്ടായിരത്തിലധികം വർഷത്തെ ക്രിസ്ത്യൻ പാരമ്പര്യത്തിനുശേഷം നമ്മുടെ കാഴ്ചപ്പാടിൽ പറയുവാൻ കഴിയും “യേശുവിനെ അപേക്ഷിച്ച് ഒരു വല എന്ത്?” എന്നാൽ അക്കാലത്ത് യേശുവിനെ ദൈവമെന്ന നിലയിൽ ആർക്കും വ്യക്തമായി അറിയില്ലായിരുന്നു, “ശിഷ്യന്മാരുടെ വല” അവരുടെ ഉപജീവന മാർഗ്ഗമായിരുന്നു. എല്ലാറ്റിന്റെയും അവസാനത്ത് ശിഷ്യന്മാർ അവരുടെ വല ഉപേക്ഷിച്ച് യേശുവിന്റെ പിന്നാലെ പോയി എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ അവർ ചെയ്തത് ന്യായമായ ഒരു കൈമാറ്റമായിരുന്നു എന്ന് നമുക്ക് ഇന്ന് മനസ്സിലാകും. അങ്ങനെയെങ്കിൽ, ഇപ്പോഴത്തെ നമ്മുടെ വലയുടെ കാര്യമോ? അവ നമുക്ക് യേശുവിനെ അനുഗമിക്കുന്നതിനേക്കാൾ പ്രധാന്യമുള്ളതാണോ? ഇന്ന് സ്വന്തം വല ഉപേക്ഷിക്കുവാൻ കഴിയാതെ അനേക കാരണങ്ങൾ യേശുവിനോട് പറഞ്ഞ് പിൻമാറുന്നവരല്ലെ നമ്മൾ? ഈ വേദഭാഗം ചിന്തിക്കുമ്പോൾ യേശുവിന്റെ ശിഷ്യന്മാർക്ക് അറിയാതിരുന്നത് നമുക്ക് ഇന്ന് അറിയാം, ആകയാൽ ആ ശിഷ്യന്മാർ ചെയ്തതിനേക്കാൾ കുറഞ്ഞതാണോ യേശു ഇന്ന് നമ്മോട് ചോദിക്കുന്നത്? ഒരിക്കലും അല്ല എന്നതാണ് സത്യം, കാരണം “യേശുവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വല എന്തുള്ളൂ?”!! ആകയാൽ അന്ന് ശിഷ്യന്മാർ ഉപേക്ഷിച്ചതിനേക്കാൾ കൂടുതൽ എന്തെല്ലാം നാം ഉപേക്ഷിക്കേണ്ടതുണ്ടോ അവയെല്ലാം ഉപേക്ഷിച്ച് കർത്താവിനെ അനുഗമിക്കുവാൻ നമുക്ക് തീരുമാനിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ അനുഗമിക്കുന്നതിന് തടസ്സമായി ഞാൻ ഇപ്പോഴും ആശ്രയിക്കുന്ന എന്തെങ്കിലും വല എന്നിലുണ്ടെങ്കിൽ അതും മാറ്റി അങ്ങയെ ആത്മാർത്ഥമായി അനുഗമിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ