“യേശുവിനോട് അടുത്ത് ചെല്ലുക”
വചനം
സങ്കീർത്തനം 73 : 28
എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു.
നിരീക്ഷണം
ഈ സങ്കീർത്തന എഴുത്തുകാരൻ തന്നോട് തെറ്റ് ചെയ്ത അഹങ്കാരികളായ ധനികരെക്കുറിച്ചുള്ള വിപുലമായ പരാതികളുടെ ഒരു നിരതന്നെ എഴുതിയ ശേഷം. 17-ാം വാക്യത്തിൽ അദ്ദേഹം ഒടുവിൽ ദൈവാലയത്തിൽ ചെന്നപ്പോൾ എല്ലാത്തിന്റെയും അവസാനം മനസ്സിലാകുകയും, അദ്ദേഹം യഹോവയായ ദൈവത്തോട് എനിക്ക് അങ്ങയോട് അടുത്തിരിക്കുന്നത് എറെ നല്ലത് എന്ന് പറയുകയും ചെയ്തു.
പ്രായോഗീകം
ജീവിതത്തിൽ നല്ല മനോഭാവം നിലനിർത്താനുള്ള ഏറ്റവും മല്ല മാർഗം യേശുവിനോട് അടുത്ത് ജീവിക്കുക എന്നതാണ് എന്ന വസ്തുത സത്യമാണ്. ഒരു വ്യക്തി യേശുവുമായുള്ള കൂട്ടായ്മയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, അവരുടെ ശ്രദ്ധ നേരെയുള്ള വഴിയിൽ നിന്ന് അരാചകത്വത്തിലേയ്ക്ക് മാറ്റപ്പെടുന്നു, അതാണ് മാനുഷീക മനോഭാവം. ഒരാളുടെ കണ്ണ് മറ്റു മനുഷ്യരിലേക്കാകുമ്പോൾ അത് നിരാശയിലേയക്കും, തകർച്ചയിലേയ്ക്കും അധഃപതിക്കുന്നു മാത്രമല്ല അത് ഒരാളുടെ ലോകത്തെ ചുരുക്കുന്നു. സങ്കീർത്തനക്കാരൻ തന്റെ നിരാശാ ജനകമായ സാഹച്യത്തിൽ താൻ ആലയത്തിലേയ്ക്ക് ചെന്ന് ദൈവ സന്നിധിയൽ കാര്യം ബോധിപ്പിച്ചപ്പോൾ ഉടൻ തന്നെ അവന് കാര്യങ്ങളുടെ വ്യക്തത വ്യക്തമായി മനസ്സിലാക്കുവാൻ ഇടയായി. അവന്റെ മുമ്പിൽ വരുവാൻ പോകുന്ന കാര്യങ്ങൾ വരെ വെളിപ്പെട്ടു. എല്ലാം വീണ്ടും ക്രമത്തിലായത് അവൻ വീണ്ടും യേശുവിന്റെ സന്നിധിയായ ആലയത്തിൽ ചെന്നതുകൊണ്ടാണ്. സങ്കീർത്തനക്കാരനെപ്പോലെ നമുക്കും വിഷമങ്ങളുടെ മധ്യേ വീണ്ടും ദൈവ സന്നിധിയിൽ ചെന്ന് കാര്യങ്ങളുടെ വ്യക്ത വരിത്തേണ്ടത് ആവശ്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ എല്ലാ ജീവിത സാഹചര്യങ്ങളിലും അങ്ങയുടെ സന്നിധിയിൽ എത്തുവാനും അങ്ങയിൽ നിന്ന് ആലോചനപ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ