“യേശുവിനോട് വക്രത കാണിക്കരുത്”
വചനം
2 ശമുവേൽ 22 : 27
നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
നിരീക്ഷണം
ഫെലിസ്ത്യരെ വീണ്ടും തോൽപ്പിച്ചതിനുശേഷം ദാവീദ് രാജാവ് യഹോവയെ സ്തുതിക്കുന്ന മഹത്തായ ഗാനത്തിന്റെ മധ്യഭാഗമാണ് ഈ വചനം. ഈ യുദ്ധം ഒരു കഠിനമായ യുദ്ധമായിരുന്നു. മുൻ അധ്യായത്തിന്റെ തുടക്കത്തിൽ, ദാവീദിന്റെ പ്രായക്കുറവു കാരണം അവനെ മരണത്തിൽനിന്ന് രക്ഷിക്കുവാൻ ദൈവം സഹായിച്ചു. അവന്റെ ആളുകൾ പറഞ്ഞു, ദാവീദ് രാജാവേ, നീ ഞങ്ങളോടൊപ്പം യുദ്ധത്തിന് പോകുന്ന അവസാന സമയമാണിത്. വിജയത്തിനുശേഷം, ദാവീദ് സന്തോഷത്താൽ മതിമറന്ന് കർത്താവിന് ഒരു സ്തുതിഗീതം ആലപിക്കുവാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു, “നിർമ്മലനോട് നീ നിന്നെതന്നെ നിർമ്മലനായി കാണിക്കുന്നു, എന്നാൽ ആരെങ്കിലും വക്രതയുള്ളവാണെന്ന് കണ്ടെത്തിയാൽ, നീ എത്ര ബുദ്ധിമാനാണെന്ന് അവരെ കാണിക്കും.”
പ്രായേഗീകം
യേശുവിന്റെ സഹായം എപ്പോഴും നമുക്ക് ആവശ്യമുള്ളതായിരിക്കും. സത്യസന്ധമായും ശുദ്ധമായ ഹൃദയത്തോടെയും നാം അവനെ സമീപിച്ചാൽ, അവൻ ദയയോടെ ഇടപെടുകയും നമ്മെ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും വഞ്ചനാപരമായ രീതിയിൽ സഹപ്രവർത്തകരോ കുടുംബാംഗങ്ങളോ നിങ്ങളെ എതിർക്കുകയാണെങ്കിൽ അവരോട് ഈ ഒരു കാര്യം പറയുക… “യേശുവിനോട് എതിർക്കരുത്,” കാരണം, യേശുവിനും ആ കളികളിക്കുവാൻ കഴിയും. ആരെങ്കിലും രഹസ്യമായും ദൈവഹിതമില്ലാതെയും പെരുമാറിയാൽ, യേശു സാഹചര്യത്തെ ശരിയായി വിലയിരുന്നുകയും ഉചിതമായി പ്രതികരിക്കുകയും ചെയ്യുമെന്ന് ദാവീദ് രാജാവ് ഇവിടെ വ്യക്തമാക്കുന്നു. വിഡ്ഢികളായ നിഷ്കളങ്കരോടുള്ള സ്നേഹവും വിശുദ്ധിയും ഒരിക്കലും തെറ്റിദ്ധരിക്കരുത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യേശുവിനോട് തർക്കിക്കരുത്. ദൈവത്തിന്റെ അത്യുന്നത പ്രവർത്തികളെ നാം എന്നും അറിഞ്ഞു മാത്രം പ്രവർത്തിക്കുക
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയോട് വക്രതകാണിക്കാതെ വിശ്വസ്തയോടും വിശുദ്ധിയോടും കൂടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ