Uncategorized

“യേശുവിന്റെ രക്തത്തിന് എന്നും വിലയുണ്ട്”

വചനം

ലേവ്യപുസ്തകം 17 : 11

മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.

നിരീക്ഷണം

ഒരു ജീവിയുടെ ജീവൻ അതിന്റെ രക്തത്തിലാണെന്ന് മൂവായിരം വർഷങ്ങള്‍ക്ക് മുമ്പ് ദൈവവചനത്തിൽ എഴുത്തുകാരൻ വ്യക്തമാക്കുന്നു. അതിൽ പക്ഷികളും, മൃഗങ്ങളും ഏറ്റവും പ്രധാനപ്പെട്ട മനുഷ്യരും ഉള്‍പ്പെടും. പഴയനിയമത്തിൽ ഒരു മനുഷ്യന് തന്റെ പാപത്തിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ ഒരു മൃഗത്തെയോ പക്ഷിയെയോ കൊന്ന് അതിന്റെ രക്തം ഒരാളുടെ പാപത്തിന് പ്രായശ്ചിത്തമായി യാഗപീഠത്തിൽ അർപ്പിക്കണമായിരുന്നു. എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോള്‍ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ  പാപങ്ങള്‍ക്കുമുള്ള പ്രായശ്ചിത്ത യാഗമായി കാൽവറിക്രൂശിൽ യാഗമായിതീർന്നു. യേശുക്രിസ്തു കാൽവറിക്രൂശിൽ ചൊരിഞ്ഞ രക്തം മനുഷ്യവർഗ്ഗത്തിന്റെ പാപമേചനത്തിനും നത്യജീവനും പ്രായശ്ചിത്തമായി തീർന്നു. പ്രീയ സ്നേഹിതാ, യേശുക്രിസ്തുവിന്റെ രക്തത്തിന് ഇന്നും വിലയുണ്ട്, ആ രക്തത്തിലുടെ താങ്കള്‍ക്കും രക്ഷയുണ്ട്.  

പ്രായോഗീകം

ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന ജനങ്ങള്‍ക്ക് ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള ചിന്ത അപ്രശക്തമായിക്കെണ്ടിരിക്കുന്നു. ഈ ലോകത്തിൽ പാപം ഉണ്ടെന്നും നാം ഓരോരുത്തരും പാപികളാണെന്നും ഉള്ള ചിന്ത പലരിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഓരോ മനുഷ്യരുടെയും ഉള്ളിന്റെ ഉള്ളിൽ താങ്കള്‍ പാപിയാണെന്നും, തങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും ഉള്ള ചിന്ത എപ്പോഴും ഉയർന്നുകൊണ്ടിരിക്കും. ജനങ്ങളുടെ പാപങ്ങള്‍ക്ക് പ്രയശ്ചിത്തമാകുവാൻ കഴുവുള്ളവൻ ആയിരിക്കണം രക്ഷകൻ.  ആ ബൃഹത്തായ ദൗത്യത്തിന്റെ ശരിയായ യോഗ്യത യേശുക്രിസ്തുവിന് മാത്രമേയുള്ളൂ. കാൽവറിക്ക്രൂശിലെ യേശുക്രിസ്തുവിന്റെ പാപ പരിഹാര ബലി നിമിത്തം നമുക്കെല്ലാവർക്കും പാപങ്ങളിൽ നിന്നുള്ള മോചനം ഉണ്ട്. അത് നാം വ്യക്തിപരമായി പ്രാപിക്കണമെങ്കിൽ ഓരോ വ്യക്തിയും താൻ പാപയാണെന്നും തന്റെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായാണ് യേശുക്രിസ്തു കാൽവറിക്രൂശിൽ യാഗമായി തീർന്നതെന്നും ആ രക്തത്താൽ എനിക്ക് പാപങ്ങളിൽ നിന്നുള്ള വീണ്ടെടുപ്പുണ്ടെന്നും വിശ്വസിക്കുകയും യേശിക്രിസ്തു എന്റെ ഏക രക്ഷകനാണെന്ന് വായ്കൊണ്ട് ഏറ്റുപറയുകയുംവേണം. യേശുക്രിസ്തുവിന്റെ രക്തത്തിന് ഇപ്പോഴും വിലയുണ്ടെന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് കാൽവറിക്രൂശിൽ ചൊരിഞ്ഞ രക്തത്തിന്റെ വിലയാൽ എന്നെയും വീണ്ടെടുത്തതിന് നന്ദി. ഇന്നും അങ്ങയുടെ രക്തത്താൽ ആനേകരെ വീണ്ടെടുത്തുകൊണ്ടിരിക്കുന്നതിനാൽ നന്ദി. ഇനിയും അനേകർക്ക് യേശുവിന്റെ രക്തത്തിന്റെ വിലയാലുള്ള രക്ഷയക്കുറിച്ച് മനസ്സിലാക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ.