“യേശുവിന്റെ സാന്നിധ്യത്തിലെ സന്തോഷം”
വചനം
സങ്കീർത്തനം 21 : 6
നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
നിരീക്ഷണം
കർത്താവ് തനിക്കുവേണ്ടി ചെയ്ത അനുഗ്രഹസമൃദ്ധിയെക്കുറിച്ച് ദാവീദ് രാജാവ് പറഞ്ഞപ്പോൾ അവൻ തന്നെക്കുറിച്ച് തന്നെയാണ് സംസാരിച്ചത്. ദൈവം തന്നെ വളരെയധികം അനുഗ്രഹിച്ചതിനാൽ യേശുവിന്റെ സാന്നിധ്യത്തിൽ ആയിരിക്കുന്നതിന്റെ സന്തോഷം താൻ അനുഭവിച്ചതായി ദാവീദ് പറഞ്ഞു.
പ്രായോഗീകം
നാം ഒന്ന് ചിന്തിച്ചാൽ ദൈവസാന്നിധ്യം ഇത്രയും ആഗ്രഹിക്കുന്ന ആരാണ് ഇന്ന് ഉള്ളത്? ദാവീദ് ദൈവുമായി എത്ര അടുത്ത് ജീവിക്കുവാൻ ആഗ്രഹിച്ചു!! ഇന്നത്തെപ്പോലെ ടി.വി.യും ഇന്റ്റർനെറ്റും മറ്റു പൊതു മാധ്യമ ഉപകരണങ്ങൾ ഒന്നും തന്റെ ശ്രദ്ധയെ തിരിക്കുവാൻ ഇല്ലാതിരുന്നകാലം. പക്ഷേ എങ്ങനെയായാലും ഈ ശക്തനായ രാജാവ് കർത്താവിന്റെ സാന്നിധ്യത്തിൽ ആയിരിക്കുന്നതിൽ ഇത്ര സന്തോഷിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ശരിക്കും ഉത്തേജനകരമാണ്, മാത്രമല്ല അത് നാം നിർത്തി ചിന്തിക്കേണ്ട ഒന്നാണ്. നമുക്കൊരോരുത്തർക്കും എന്താണ് സന്തോഷം നൽകുന്നത്? ചിലപ്പോൾ നമ്മുടെ മക്കളായിരിക്കാം ഭാര്യയോ ഭർത്താവോ ആയിരിക്കാം, അല്ലെങ്കിൽ കൊച്ചുമക്കളുമായി സമയം ചിലവഴിക്കുന്നതായിരിക്കാം നമുക്ക് സന്തോഷം നൽകുന്നത്. എന്നാൽ യേശുവിന്റെ സാന്നിധ്യത്തിലെ സന്തോഷം പോലെ മറ്റൊന്നില്ല എന്നതാണ് സത്യം. മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ച് ദൈവവചനം എടുത്ത് വായിച്ച് ധാനിച്ച് ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദൈവത്തെ സ്തുതിക്കുവാൻ തുടങ്ങുക ചിലമിനിറ്റുകൾ കഴിയുമ്പോൾ നമുക്ക് ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുവാൻ ഇടയാകും. ആ സന്തോഷത്തെയാണ് ദാവീദ് രാജാവ് ഇവിടെ വ്യക്തമാക്കുന്നത്. ദാവീദ് രാജാവ് അങ്ങനെ അനുഭവിച്ചെങ്കിൽ ഇന്ന് നമുക്കും അത് അനുഭവിക്കുവാൻ ഇടയാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സാന്നിധ്യം അനുഭവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
