Uncategorized

“യേശുവിന് നിങ്ങളെ വീണ്ടും പണിയുവാൻ കഴിയും”

വചനം

യിരെമ്യാവ്  18 : 6

യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.

നിരീക്ഷണം

കുശവന്റെ ഭവനത്തിലേയക്ക് പോകുവാൻ യഹോവയായ ദൈവം പ്രവാചകനായ യിരെമ്യാവിനോട് ആവശ്യപ്പെട്ടു. ഒരു കുശവൻ തന്റെ കയ്യിൽ കേടുവന്ന കളിമൺ പാത്രത്തെ എടുത്ത് കറങ്ങുന്ന കുശവന്റെ ചക്രത്തിൽ വച്ച് മോഹരമായ മറ്റൊരു പ്രത്രം ഉണ്ടാക്കുന്നത് യിരെമ്യാവ് കണ്ടു. അപ്പോൾ യഹോവയായ കർത്താവ് യിരെമ്യാവിനോട് ഒരു കുശവന് കേടുവന്ന പാത്രത്തെ എടുത്ത് മനോഹരമായ പത്രമാക്കുവാൻ കഴിയുമെങ്കിൽ യിസ്രായേൽ എന്ന രാഷ്ട്രത്തെയും എനിക്ക് അങ്ങനെ ചെയ്യുവാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നില്ലേ? എന്ന് ചോദിച്ചു.

പ്രായോഗികം

ഇതിനെ ഒന്നുകൂടെ ചുരുക്കിപ്പറഞ്ഞാൽ ദൈവത്തിന് ഒരു രാഷ്ട്രത്തെ മുഴുവൻ പണിതെടുക്കാമെങ്കിൽ തീർച്ചയായും ദൈവത്തിന് ഒരു വ്യക്തിയെ പണിതെടുക്കുവാൻ കഴിയും. രാഷ്ട്രം ജനങ്ങളാൽ നിർമ്മിതമാണ്. യേശുവിന്റെ സ്നേഹത്താൽ ജനങ്ങളുടെ വ്യക്തിപരമായ ഹൃദങ്ങളെ മാറ്റി പണിയാത്തിടത്തോളം കാലം രാഷ്ട്രങ്ങൾക്ക് മാറുവാൻ കഴിയുകയില്ല. ഒരു പിതാവിന് തന്റെ മക്കളോട് ക്ഷമിക്കുവാനും, ശാസിക്കുവാനും കൃപ കാണിക്കുവാനും എപ്പോഴും താല്പര്യം ഉണ്ടായിരിക്കും. മക്കളെ ശാസിക്കുകയും ശിക്ഷിക്കുയും ചെയ്യുമ്പോൾ അവരെ കുശവൻ അവന്റെ ചക്രത്തിൽ വച്ച് കളിമണ്ണ് പണിയുന്നതുപോലെ നാം കുഞ്ഞുങ്ങളെ പണിതെടുക്കുകയാണ് അങ്ങനെയെങ്കിൽ ഏതെങ്കിലും വിധത്തിൽ താങ്കളുടെ ജീവിതം തകർന്നതാണെന്ന് തോന്നുവെങ്കിൽ നമ്മുടെ ദൈവത്തിന് നിങ്ങളെ പണിതെടുത്ത് മനോഹരമായ മറ്റൊരു പാത്രമാക്കുവാൻ കഴിയും. വിശ്വാസത്തോടെ നിങ്ങളെ പണിയുവാൻ നിങ്ങളെ തന്നെ ദൈവകരത്തിൽ സമർപ്പിക്കുക. തീർച്ചായും നിങ്ങളെ മനോഹരമായ ഒരു നല്ല പാത്രമാക്കി ദൈവം തീർക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തെ പണിത് നല്ലൊരു പാത്രമാക്കി തീർക്കുമാറാകേണമേ. ആമേൻ