Uncategorized

“യേശുവിൽ വിശ്രമം കണ്ടെത്തുക”

വചനം

മത്തായി  11:28

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

നിരീക്ഷണം

ക്ഷീണിച്ചിരിക്കന്നർക്ക് യേശുക്രിസ്തു നൽകുന്ന ശാശ്വതമായ പരിഹാരമാണിത്. ജീവിത ഭാരങ്ങളാൽ വലയുകയും ക്ഷീണിക്കുകയും ചെയ്യുന്ന ഒരാൾക്ക് വിശ്രമം നൽകാൻ യേശു വളരെ സന്നദ്ധനാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.

പ്രായേഗീകം

ജീവിതത്തിലുണ്ടാകുന്ന കഷ്ടത വ്യക്തികളെ ക്ഷീണിപ്പിക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് നയിക്കപ്പെടുന്നു. അവരുടെ മേലുള്ള സമ്മർദ്ദം യഥാർത്ഥത്തിൽ ഭാരമുള്ളതായി തോന്നുന്നു. ഒരാൾ പ്രായമാകുമ്പോൾ അവർ എത്രമാത്രം ക്ഷീണിതരാണെന്ന് ആരും കേൾക്കാറില്ല. അവർ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് ആരും മനസ്സിലാക്കുവാനും ആഗ്രഹിക്കാറില്ല. അതുകൊണ്ടാണ് യേശുവിൽ വിശ്വസിക്കുന്ന ഒരു വിശ്വാസി മറ്റുള്ള എല്ലാവരുടെയും മേൽ ഉയർന്ന് നിൽക്കുന്നത്. യേശു എല്ലാവർക്കും ഒരു വിശ്രാമം വാഗ്ദാനം ചെയ്യുന്നു, പക്ഷേ സാധാരണയായി അവന്റെ അനുയായികൾ മാത്രമേ യേശുവിലൂടെ ലഭിക്കുന്ന  വിശ്രാമം ഏറ്റെടുക്കുകയുള്ളൂ. നമ്മുടെ ഏറ്റവും നിരാശാജനകമായ സന്ദർഭങ്ങളിൽ നമുക്കെല്ലാവർക്കും ഓടി അടുക്കുവാൻ കഴിയുന്ന ഒരേയൊരു വ്യക്തിയും ഒരേയൊരു സ്ഥലവും യേശുവിന്റെ സാന്നിധ്യമാണ്. നമ്മുടെ മുകളിൽ വൻമല പോലുള്ള പ്രശ്നങ്ങൾ സമ്മർദ്ദം ചെലുത്തുമ്പോൾ യേശു പറയും വരൂ എന്നിൽ വിശ്രാമം നേടൂ ഞാൻ നിനക്ക് വിശ്രാമം നൽകാം. യേശുവിന്റെ സാന്നിധ്യം നിശ്ചയമായും ആശ്വാസം പകരുന്നതാണ്. ആകയാൽ വൻ ജീവിത ഭാരത്താൽ വലയുന്നവർക്ക് ഓടി ആണയുവാൻ ഒരു നല്ല സങ്കേതം ക്രിസ്തുവാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ എന്റെ സങ്കാതവും കോട്ടയുമാകയാൻ ഞാൻ അങ്ങയെ സ്തുതിക്കുന്നു. തുടർന്നും അങ്ങയുടെ സാന്നിധ്യത്തിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ