Uncategorized

“യേശുവേ, എനിക്ക് വേണ്ടത് അങ്ങയെ മാത്രം!”

വചനം

സങ്കീർത്തനം 16 :   5

എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.

നിരീക്ഷണം

കർത്താവേ, അങ്ങ് മാത്രം എന്റെ ഓഹരിയാകുന്നു. എനിക്കുള്ളതൊക്കെയും, അങ്ങ് സുരക്ഷിതായി സീക്ഷിക്കുന്നു എന്ന് ദാവീദ് രാജാവ് പറയുമ്പോൾ അദ്ദേഹം നമുക്കെല്ലാവർക്കും വേണ്ടി സംസാരിക്കുന്നു.

പ്രായോഗീകം

നമുക്കുള്ള ഭൗതീക നന്മകൾ എത്രയായാലും അത് ഒരിക്കലും മതിയാകുമെന്ന് തോന്നുന്നില്ല. ഒന്നും ആർക്കും കൊടുക്കാത്തവരും തങ്ങൾക്ക് മതിയായിട്ടില്ലെന്ന് പറയുന്ന അനേകരെ നമുക്ക് കാണുവാൻ കഴിയും. എന്നാൽ യേശുവിന്റെ അനുയായിക്ക് ആവശ്യത്തിലധികം ഉണ്ട് എന്ന് അവർ വിശ്വസിക്കുന്നു, എന്തുകൊണ്ട്? കാരണം, ദാവീദ് രാജാവ് നമ്മോട് പറയുന്നത് യേശുക്രിസ്തു തന്നെ നമ്മുടെ ഓഹരിയാകുന്നു എന്നതാണ്. സങ്കീർത്തനത്തിൽ നമ്മുടെ ഓഹരി ദൈവമാണെന്ന് പറയുമ്പോൾ അതിനർത്ഥം ദൈവം നമ്മുടെ അവകാശമാണെന്നാണ്. ദൈവം നമ്മുടെ അവകാശമാകുമ്പോൾ നമുക്ക് എന്താണ് കുറവുള്ളത്? ആകയാൽ നമുക്ക് പറയുവാൻ കഴിയും യേശുവേ എനിക്ക് വേണ്ട് അങ്ങയെ മാത്രം!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നോടുകൂടെയുണ്ടെങ്കിൽ എനിക്ക് ഒരു കുറവും വരികയില്ല. അങ്ങയോടെപ്പം വസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x