“യേശു, ഇടുക്ക വാതിൽ”
വചനം
ലൂക്കോസ് 13 : 24
ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
നിരീക്ഷണം
ചുരുക്കം ചിലർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളുവോ എന്ന് യേശുവിന്റെ ശിഷ്യന്മാർ ചോദിച്ചു. അതിന് യേശു നിത്യ രക്ഷയിലേയ്ക്കുള്ള വാതിൽ ഇടുങ്ങിയതാണെന്നും രക്ഷിക്കപ്പെടുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും ആ ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകണമെന്നും ഉത്തരം പറഞ്ഞു.
പ്രായോഗികം
നാം നിത്യജാവൻ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നമ്മുടെ ഭാഗത്തു നിന്നും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കണമെന്നും രക്ഷപ്രാപിക്കുവാൻ നാം അതു ചെയ്യണമെന്നും ഈ വചനം നമ്മെ പഠിപ്പിക്കുന്നു. എങ്കിലും നമ്മുടെ പ്രവർത്തി മാത്രം കൊണ്ട് നാം രക്ഷിക്കപ്പെടുന്നില്ല, കാർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും വേണം. അനേകായിരങ്ങൾ നാശത്തിലേക്ക് പോയ്ക്കോണ്ടിരിക്കുമ്പോൾ നാം യേശുവിൽ വിശ്വസിച്ചുകൊണ്ട് ഇടുക്കുവാതിലിലൂടെ കടന്ന് നിത്യതയിൽ എത്തുവാൻ ശ്രമിക്കാം. പലരും ശ്രമിക്കും കടക്കയില്ലതാനും എന്ന് വചനത്തിൽ പറയുന്നതുകൊണ്ട് കടക്കുവാൻ തക്കവണ്ണം ജീവിപ്പാൻ നാം തയ്യാറാകണം എങ്കിൽ മാത്രമേ നിത്യതയിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
ഇടുക്കുവാതിലിലൂടെ നിത്യതയിൽ എത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ