“യേശു എന്നു പേരുള്ള ഒരു മരിച്ച മനുഷ്യൻ”
വചനം
അപ്പൊസ്തലപ്രവൃത്തി 25 : 19
ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.
നിരീക്ഷണം
സൻഹെഡ്രീൻ സംഘം പൌലൊസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, അതിനാൽ താൻ റോമൻ പൗരത്വം അവകാശപ്പെടുകയും അഗ്രിപ്പാരാജാവിനോട് തന്റെ കേസ് അപ്പീൽ ചെയ്യുവാൻ കൈസര്യയിലേക്ക് മാറ്റുകയും ചെയ്തു. ഗവർണറായ ഫെലിക്സ് പൌലൊസിനെ രാജാവിന് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, പ്രാഥമിക വാദം കേള്‍ക്കുമ്പോള്‍ പൌലൊസിനെതിരെ സാധാരണ കുറ്റാരോപണങ്ങള്‍ ഉന്നയിച്ചില്ല പൌലൊസ് അവകാശപ്പെട്ട യേശു എന്ന് പേരുള്ള ഒരു മരിച്ച മനുഷ്യനെ കുറിച്ചുള്ള ചർച്ച മാത്രമാണ് ഉണ്ടായിരുന്നത്.
പ്രായോഗികം
അന്നത്തെപ്പോലെ തന്നെ ഇന്നും യേശു ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് ലോകം അംഗീകരിക്കുന്നു എന്നാൽ അവൻ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റുവെന്ന വിശ്വാസം ഇപ്പോഴും വലിയ ചർച്ചയാണ്. യേശു യഹൂദനായാൽ മാത്രം പോരാ, അവന്റെ ശിഷ്യന്മാരെല്ലാവരും യഹൂദന്മാരായിരുന്നാൽ പോരാ, യേശു സ്വർഗ്ഗാരോഹണം ചെയ്തതിനുശേഷം മുഖ്യ സുവിശേഷ പ്രസംഗകനായ പൌലൊസ് യഹൂദനായാൽ മാത്രം പോരാ. യഹൂദന്മാരർ എല്ലാവരും മറ്റ് മതങ്ങളോട് ചേർന്ന് പറയുന്നത് ക്രിസ്ത്യാനികള്‍ എപ്പോഴും പറയുന്ന യേശു എന്ന് പേരുള്ള ഒരു മരിച്ച മനിഷ്യനെക്കുറിച്ചാണ് എന്നാണ്. ഈ ലോകത്തിലെ എല്ലാ മനുഷ്യരും, യഹൂദരോ, ബുദ്ധമതക്കാരോ ഇസ്ലാമീകരോ ആയവർ ഉള്‍പ്പെടെ ഒരിക്കൽ വന്ന് യേശു ജീവിച്ചരിക്കുന്നു എന്ന് പറയേണ്ടിവരും. യേശുവിനെ മരിച്ച നിലയിൽ നലനിർത്തുവാൻ ലോകത്തിന് കഴിയുമെങ്കിൽ അവർക്ക് അവരുടെ സ്വന്തം മനുഷ്യ നിർമ്മിത നിരാശയുടെ ശവക്കുഴികളിൽ താമസിക്കാം, അവിടെയാണ് അവർക്ക് സുഖം തോന്നുന്നതെങ്കിൽ. എന്നാൽ ആരെങ്കിലും യേശു മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തേഴുന്നേറ്റ് ഇന്നും ജീവിക്കുന്നു എന്ന് സമ്മതിച്ചുകഴിഞ്ഞാൽ അവർക്ക് ഒടുവിൽ നിത്യജീവൻ ലഭിക്കുകയും അവർ എന്നേയ്ക്കും ജീവിക്കുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് ജീച്ചിരിക്കുകയാൽ ഞാനും ജീവിക്കുന്നു, അതിനാൽ ഞാൻ സന്തോഷിക്കുന്നു. അങ്ങയുടെ ജീവനാൽ എനിക്ക് നിത്യജീവൻ തന്നതിനായ് നന്ദി. ആമേൻ