“യേശു എവിടെയെന്ന് അറിയാം”
വചനം
മാർക്കോസ് 16 : 19
ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
നിരീക്ഷണം
ഈ വചനം മർക്കോസിന്റെ സുവിശേഷത്തിലെ അവസാന വചനത്തിന്റെ തൊട്ടുമുകളിലത്തേതാണ്. പുനരുത്ഥാനത്തിനുശേഷം, ഭൂലോകം എങ്ങും സുവിശേഷം എത്തിക്കുവാൻ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞതിനുശേഷം അവൻ സ്വർഗ്ഗത്തിലേയ്ക്ക് കരേറിപ്പോയി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു.
പ്രായോഗീകം
നാം ഒരു വിശ്വാസി ആണെങ്കിൽ യേശു എവിടെയാണെന്ന് എപ്പോഴും അറിയവാൻ കഴയും. അവൻ സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് തിരുവെഴുത്ത് നമ്മോട് പറയുന്നു. ഒരു അഭിഭാഷകൻ ചെയ്യുന്നതുപോലെ അവൻ എപ്പോഴും നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നുവെന്നും വേദപുസ്തകം പറയുന്നു. യേശു പിതാവിന്റെ വലത്തു ഭാഗത്ത് ഇരുന്ന് നമുക്കുവേണ്ടി പക്ഷപാദം ചെയ്യുന്നു എന്ന് വേദപുസ്തകം വ്യക്തമാക്കുന്നു, (എബ്രായർ 7:25). ഇത് ആവശ്യമായിവരാനുള്ള കാരണം, പിശാച് “ഭൂമിയിലെ ദൈവജനത്തിന്റെ കുറ്റക്കാരൻ” ആണെന്ന് തിരുവെഴുത്ത് നമ്മോട് പറയുന്നു (വെളി. 12:10). പിശാച് നമ്മെ കുറ്റപ്പെടുത്തുമ്പോൾ, യേശു ഒരിക്കലും നമ്മെ ഒറ്റയ്ക്ക് വിടുന്നില്ല എന്ന ഓർമ്മപ്പെടുത്തലും ഉണ്ട് (എബ്രാ.13:5) അതിനാൽ യേശു എവിടെയാണെന്ന് നിങ്ങൾ ചിന്തക്കുമ്പോൾ, അവൻ നിങ്ങളോടൊപ്പമുണ്ടെന്ന് ഓർമ്മിക്കുക, പക്ഷേ അവൻ സ്വർഗ്ഗസ്ഥനായ തന്റെ പിതാവിന്റെ മുമ്പാകെ നിങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു , അവിടെ അവൻ പിതാവിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. യേശു എവിടെയാണെന്ന് നിങ്ങൾക്ക് എപ്പോഴും അറിയാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് പിതാവിന്റെ വലത്തുഭാഗത്ത് ഇരുന്ന് എനിക്കുവേണ്ടി പക്ഷവാദം ചെയ്യുന്നതിനായ് നന്ദി. തുടർന്നും അങ്ങയോട് ചേർന്ന് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
