Uncategorized

“യേശു ഒരിക്കലും മറക്കില്ല”

വചനം

എബ്രായർ 6 : 10

ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.

നിരീക്ഷണം

കർത്താവിനു വേണ്ടി വളരെ കഷ്ടം സഹിക്കുന്ന യഹൂദാ ക്രിസ്ത്യാനികള്‍ക്കുവേണ്ടി എഴുതിയതാണ് എബ്രായ ലേഖനം എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എഴുത്തുകാരൻ ആരെന്ന് ഇതിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ യേശുക്രിസ്തു ഉയർത്തെഴന്നേറ്റതിനുശേഷം യെശുവിൽ വിശ്വാസിച്ച് മുന്നോട്ടുവന്ന യഹൂദാ സഹോദരങ്ങള്‍ക്ക് വളരെ കഷ്ടതകള്‍ അന്നാളുകളിൽ അനുഭവിക്കേണ്ടിവന്നു. അങ്ങനെ യേശുവിനുവേണ്ടി കഷ്ടപ്പെട്ട യഹൂദാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് എഴുത്താകരൻ ഇപ്രകാരം എഴുതി, നിങ്ങള്‍ മറ്റുള്ളവർക്ക് ചെയ്യേണ്ട ശരിയായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് വിശ്വാസത്തിൽ തുടരുന്നത് ദൈവം കാണുന്നുണ്ട്.

പ്രായോഗീകം

ഓർക്കുക പ്രീയ സുഹൃത്തേ, താങ്കള്‍ മറ്റുള്ളവർക്ക് സ്നേഹപൂർവ്വമായി ചെയ്യുന്ന ക്രിസ്തീയ സേവനങ്ങളെ യേശു ഒരിക്കലും മറക്കുകയില്ല. യേശുവിനെ അനുഗമിക്കുന്ന ചിലർ ഭൂമിയുടെ ഒരു കോണിൽ അരും അറിയാതെ ഒരു മാധ്യമ പ്രശസ്തിയും കിട്ടാതെ വിശ്വസ്ഥതയോടെ കർത്താവന് വേണ്ടി പ്രവർത്തിക്കുന്നുണ്ടാവാം. എന്നാൽ അങ്ങനെയുള്ളവരുടെ പ്രവർത്തികള്‍ മനുഷ്യർ ആരും കാണുന്നില്ലെങ്കിലും ദൈവം കാണുന്നുണ്ട്. ദൈവം നമ്മുടെ ഹൃദയം,സ്നേഹം, സേവനം, സ്ഥിരത എന്നിവ കാണുന്നു ആയതുകൊണ്ട് ഇവ ഒരിക്കലും ഉപേക്ഷിക്കരുത്. പ്രശസ്തി നിമിത്തം മറ്റുള്ളവർ അനേകരുടെ പ്രീതി നേടുന്നുണ്ടെന്നും ഞാൻ ചെയ്യുന്നത് അരും കാണുന്നില്ല എന്ന് ഒരിക്കലും ആരും ചിന്തിക്കരുത്. യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന ഏവർക്കും സന്തോഷം ലഭിക്കുന്നത് യേശുകർത്താവ് അവരുടെ പ്രവർത്തികളെ കണ്ടിട്ട് നല്ലവനും വിശ്വസ്ഥനുമായ ദാസനേ എന്ന് വിളി കേള്‍ക്കുമ്പോഴാണ്. ആയതുകൊണ്ട് ചെയ്യുന്ന നല്ല പ്രവർത്തി തുടർന്നും ചെയ്യുക, പ്രാർത്ഥിക്കുക, വിശ്വസിക്കുക, കാരണം യേശു ഒരിക്കലും നമ്മെ മറക്കില്ല. നമ്മുടെ പ്രവർത്തിക്കു തക്ക പ്രതിഫലം തരുവാൻ കർത്താവിന്റെ പക്കൽ ഉണ്ട് അതിനായി കാത്തിരിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങേയ്ക്കുവേണ്ടി ആത്മാതഥ്മായി പ്രവർത്തിക്കുവാൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവരുടെ പ്രീതിയല്ല അങ്ങയിൽ നിന്ന് നല്ലവനും വിശ്വസ്ഥനുമായ ദാസനേ എന്ന് വിളിക്കേള്‍ക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ