Uncategorized

“യേശു കാര്യങ്ങൾ കാണുന്നുണ്ട്”

വചനം

ലൂക്കോസ്  21 : 1-2

അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു. ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടു.

നിരീക്ഷണം

ജനങ്ങൾ ആലയത്തിൽ വരുന്നതും അവർ ഭണ്ഡാരത്തിൽ വഴിപാട് അർപ്പിക്കുന്നതും യേശു നിരീക്ഷിച്ചപ്പോൾ രണ്ട് വ്യത്യസ്ഥ രീതിയിലുള്ള ദാതാക്കളെ യേശു ശ്രദ്ധിച്ചു. ഒന്നാമത്തെ ദാതാക്കൾ സമ്പന്നരായ ആളുകളെ പ്രതിനിധീകരിക്കുന്നു, മറ്റേയാൾ ഒരു പാവപ്പെട്ട വിധവയായിരുന്നു. ഈ രണ്ടുകൂട്ടരും വഴിപാട് അർപ്പിക്കുന്ന യഥാർത്തവസ്തുത യേശു കണ്ടു അതിനർത്ഥം യേശു കാര്യങ്ങൾ കാണുന്നു എന്നതാണ്.

പ്രായോഗികം

അടുത്ത വാക്യങ്ങളിൽ യേശു ഈ പ്രവർത്തിയെക്കുറിച്ച് വ്യക്തമാക്കുന്നത്, “ധനികർ അവരുടെ സമ്പത്തിൽ നിന്നും കൊടുത്തു, എന്നാൽ ദരിദ്രയായ വിധവ തനിക്കുള്ളതെല്ലാം കൊടുത്തു.” നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യം ഇതാണ്, ഞാൻ കർത്താവിന് കൊടുക്കുന്നതിൽ എനിക്ക് വിലമതിക്കുന്നതെങ്കിലും കൊടുക്കുന്നുണ്ടാ?  വില എന്ന് ഉദ്ദേശിക്കുമ്പോൾ ചെറിയ ഒരു മിഠായിക്കും വിലയുണ്ട് എന്നാൽ അത് നമ്മുക്ക് ശരിക്കും ചിലവായി തോന്നുകയില്ല. സമ്പന്നരായ ആളുകൾ അവരുടെ സമ്പത്തിൽ നിന്നും കൊടുത്തു. ഒരു പക്ഷേ അവർ കൈവശം വച്ചിരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ കൊടുത്തത് അവർക്ക് വലമതിക്കത്തക്ക രീതിയിൽ അല്ലായിരിക്കാം. എന്നാൽ പാവപ്പെട്ട വിധവ തനിക്കുള്ളതെല്ലാം നൽകി. മറ്റെരുവിധത്തിൽ പറഞ്ഞാൽ അവൾക്ക് ആശ്രയിക്കുവാനുണ്ടായിരുന്ന സകലതും അവൾ ഭണ്ഡാരത്തിൽ ഇട്ടു. നമുക്ക് ഒഴിവുകഴിവകൾ പറയുവാൻ പറ്റില്ല കാരണം യേശു സകല കാര്യങ്ങളും കാണുന്നു, അത് നാം കാണുന്നതുപോലെ അല്ല ദൈവം യഥാർത്ഥ അവസ്ഥ കാണുന്നു എന്നതുകൊണ്ട് നമുക്ക് ഒഴിഞ്ഞ് മാറുവാൻ സാധിക്കുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

ആ വിധവയെപ്പോലെ ഉള്ളതെല്ലാം ദൈവത്തിന് അർപ്പിക്കുവാനും ദൈവകൃപയിൽ ആശ്രയിച്ച് ജീവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ