“യേശു തന്നേ പരീക്ഷിതനായി”
വചനം
എബ്രായർ 2 : 18
താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.
നിരീക്ഷണം
നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുന്ന എല്ലാ പ്രലോഭനങ്ങളും യേശു അനുഭവിച്ചിട്ടുണ്ടെന്ന് എബ്രായ ലേഖന കർത്താവ് എഴുതിയിരിക്കുന്നു. അതുമാത്രമല്ല യേശു തന്റെ ജീവിത്തിൽ കടന്നുവന്ന എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു എന്നതും സത്യമാണ്. ആകയാൽ നാം പരീക്ഷിക്കപ്പെടുമ്പോൾ നമ്മെ സഹായിക്കുവാൻ യേശുവിന് കഴിയും എന്നതാണ് ഈ വചനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.
പ്രായോഗികം
നാം അനുഭവിക്കുന്ന കഷ്ടതകളിലുടെ യേശു കടന്നുപോയിട്ടുണ്ടെന്ന അറിവ് നമുക്കുണ്ടെങ്കിൽ നാം ഒരിക്കലും ഞാൻ മാത്രമാണ് ഈ കഷ്ടതയിലുടെ കടന്നുപോകുന്നതെന്ന് പറയുകയില്ല. കാരണം യേശു മുമ്പ് ഈ അനുഭവത്തിലുടെ കടന്നുപോയിട്ടുണ്ട്. ആകയാൽ യേശുവിനെ അനുഗമിക്കുന്ന നാം അഭിമുഖീകരിക്കുന്നത് എന്താണ് എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് നന്നായി അറിയാം എന്ന വസ്തുത നമ്മുക്ക് ആശ്വാസം തരുന്നതും ആ യേശുവിൽ വിശ്വസിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നതും ആണ്. നാം അഭിമുഖികരിക്കുന്ന കഷ്ടതയിലുടെ കടന്നുപോയ ഒരു വ്യക്തിയ്ക്കു മാത്രമേ നാം അനുഭവിക്കുന്ന അവസ്ഥ നന്നായി മനസ്സിലാകുകയുള്ളൂ. ആകയാൽ യേശുക്രിസ്തുവിനോട് നമ്മുടെ കഷ്ടതകളെക്കുറിച്ച് പറയാം കാരണം യേശു ആ സാഹചര്യങ്ങളിലുടെ കടന്നു പോയിട്ടുണ്ട് യേശുവിന് അത് നന്നായി മനസ്സിലാകും. യേശു നമ്മെ തീർച്ചയായും സഹായിക്കുകയും കഷ്ടതയിൽ നിന്ന് നമ്മെ ഉദ്ദരിക്കുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ ഇന്ന് ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് അങ്ങേയ്ക്ക് മാത്രമേ എന്നെ സഹായിക്കുവാൻ കഴിയൂ കാരണം അങ്ങ് ഇതിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ കഷ്ടതയെ അതിജീവിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ