Uncategorized

“യേശു നമ്മുടെ പ്രവർത്തി കാണുന്നു”

വചനം

എബ്രായർ  6  :  10

ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.

നിരീക്ഷണം

എബ്രായ ലേഖനം ആറാം അധ്യായത്തിൽ, യഥാർത്ഥത്തിൽ ക്രിസ്തുവിൽ ജനിച്ചവർ അവനിൽ നിന്ന് അകന്നുപോകുന്നില്ലെന്ന് അപ്പോസ്ഥലൻ വ്യക്തമാക്കുന്നു. ചിലർ വീണുപോകുന്നുണ്ട് എന്ന ഒരു തരം വീഴ്ച സംഭവിക്കുന്നു എന്ന് വ്യക്തമാണ്. കർത്താവിനുവേണ്ടിയുള്ള അവരുടെ കഠിനാധ്വാനമെല്ലാം ദൈവം കണ്ടിട്ടുണ്ടെന്നും അവർ ദൈവജനത്തെ എങ്ങനെ സ്നേഹിച്ചുവെന്നും അവൻ അത് തുടർന്നും കാണുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് അപ്പോസ്ഥലൻ ശ്രോതാക്കളെ പ്രോത്സാഹിപ്പിക്കുന്നു.

പ്രായോഗീകം

ഇപ്പോൾ നിങ്ങൾ വലീയ ജീവിത ഭാരത്തിലൂടെ കടന്നുപോകുന്നവരായിരിക്കാം. യേശു നിങ്ങളെ മറന്നു എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. സത്യം ഇതാണ്, യേശു നിങ്ങളുടെ പ്രവർത്തി കാണുന്നു. നിങ്ങൾ എപ്പോഴെങ്കിലും യേശുവിനുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളതിന് അംഗീകാരമോ നന്ദിയോ ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ആരെന്നും, അവനുവേണ്ടി എന്തു ചെയ്തുവെന്നും യേശുവിന് കൃത്യമായി അറിയാം. വാസ്തവത്തിൽ, എത്ര പ്രയാസത്തോടെ ആണെങ്കിലും, നിങ്ങൾ ഇപ്പോഴും ദൈവത്തെയും ദൈവജനത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ അതിനു തക്ക മറുപടിതരുവാൻ നമ്മുടെ ദൈവം വിശ്വസ്ഥനാണ്. ആകയാൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ദൈവം നിങ്ങളെ ഈ ലോകത്തും വരുവാനുള്ളിടത്തും പരിപാലിക്കും. കാരണം, യേശു നിങ്ങളുടെ പ്രവർത്തി കാണുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പ്രവൃത്തി അറിഞ്ഞ് എനിക്ക് പ്രതിഫലം നൽകുമാറാകേണമേ. ആമേൻ