Uncategorized

“യേശു നമ്മുടെ സംരക്ഷകനാണ്”

വചനം

ആവർത്തനം 10:18

അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.

നിരീക്ഷണം

ദൈവത്തിന്റെ ഹൃദയത്തെക്കുറിച്ച് യിസ്രായേൽ ജനത്തോട് മോശ പറഞ്ഞ വാക്കുകളാണിത്. വിധവകളോടും അനാഥരോടും നമ്മുടെ ഇടയിൽ താമസിക്കുന്ന പരദേശിയോടും ഉള്ള അവന്റെ കരുതലും, ഒറ്റപ്പെട്ടവരും സഹായത്തിനായി കൊതിക്കുന്നവരുമായ ആളുകളോടുള്ള ദൈവത്തിന്റെ സ്നേഹത്തെയും അനുകമ്പയെയും ഈ വചനം സൂചിപ്പിക്കുന്നു.

പ്രായേഗീകം

ഈ വേദഭാഗം വായിക്കുമ്പോൾ നമ്മിൽ പലരും ഞാൻ അനാഥനല്ല, വിധവയല്ല എനിക്ക് പരിദേശി ആയിരിക്കേണ്ടി വന്നിട്ടില്ല എന്നെക്കെ ചിന്തക്കുന്നുണ്ടാവാം. എന്നാൽ അങ്ങൻെ നാം ആയിതീരാത്തതിനാൽ ദൈവത്തിന് നന്ദി പറയേണ്ടതുണ്ട്. ഇവിടെ യേശു നാം ചിന്തിക്കാത്തവരെക്കുറിച്ച് ചിന്തിക്കുന്നു. ഇത് വായിക്കുന്ന ആരെങ്കിലും ഒരു അനാഥനാണെങ്കിൽ ഈ വചന പ്രകാരം ദൈവം നിങ്ങളുടെ പക്ഷത്താണ്. നിങ്ങൾ മറ്റുള്ളവരാൽ ത്യജിക്കപ്പെടവരായി തോന്നുന്നുവെങ്കിൽ യേശു നിങ്ങളുടെ പക്ഷത്താണ്. നിങ്ങൾ പൂർണ്ണായും ഒറ്റയ്ക്കാണെന്ന് തോന്നുന്ന ഒരു സാഹചര്യത്തിലാണെങ്കിൽ നിങ്ങൾ അങ്ങനെയല്ല, യേശു നിങ്ങളുടെ പക്ഷത്താണ്. യേശു ഈ രീതിയിൽ പ്രവർത്തിക്കുന്നതിനാൽ യേശുവിന്റെ അനുയായികൾ എന്ന് സ്വയം വിളിക്കുന്ന എല്ലാവരും നമ്മുടെ കർത്താവ് ചെയ്യുന്നതുപോലെ പ്രവർത്തികേണ്ട കടമയുണ്ട്. കുടുംബമില്ലാത്തതോ മരണത്തിലൂടെ ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെട്ടതോ ആയിപ്പോയത് അവരുടെ തെറ്റ് കൊണ്ടാണെന്ന് പറഞ്ഞ് നിസ്സാരമായി തള്ളിക്കളയുവാനല്ല ദൈവം നമ്മെ തിരഞ്ഞെടുത്തത്. നാം അങ്ങനെയുള്ളർവക്ക് യേശുവായിരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. യേശു ചെയ്യുന്നതുപോലെ ഇടപ്പെട്ട് അവരുടെ ആവശ്യം നിറവേറ്റുവാൻ സഹായിക്കുക. ആത്മീയ അർത്ഥത്തിൽ നമ്മൾ അവരുടെ സംരക്ഷകരായിരിക്കണമെന്ന് നിങ്ങൾക്ക് പറയുവാൻ കഴിയണം. എന്നതുകെണ്ട് അങ്ങനെ ചെയ്യണം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ ആ ഭാഗം ഒന്നുകൂടെ വായിക്കുക. യേശു നമ്മുടെ സംരക്ഷകനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ സംരക്ഷകനായി എപ്പോഴും കൂടെയിരിക്കുന്നതിനായി നന്ദി. എനിക്കും മറ്റുള്ളവരുടെ സഹായകനായിരിക്കുവാൻ അങ്ങയുടെ കൃപ എന്നേട് കൂടെ ഇരിക്കേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x